DYFI ജില്ലാ സമ്മേളനത്തിന് പറവൂരിൽ തുടക്കമായി

പറവൂർ:ഡിവൈഎഫ്ഐ 16 -മത് എറണാകുളം ജില്ലാ സമ്മേളനത്തിന് പറവൂരിൽ തുടക്കമായി. സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ല പ്രസിഡൻ്റ് നിഖിൽ ബാബു പതാക ഉയർത്തി. പുഷ്പൻ നഗറിൽ (പറവൂർ മുനിസിപ്പൽ ടൗൺഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യ പ്രസിഡൻറ് എ എ റഹിം എംപി ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് നിഖിൽ ബാബു താൽക്കാലിക അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ടി വി നിഥിൻ സ്വാഗതവും, ജില്ലാ സെക്രട്ടറിയേറ്റംഗം അമൽ സണ്ണി രക്തസാക്ഷി പ്രമേയവും, ജില്ലാ സെക്രട്ടറിയേറ്റംഗം കെ സി അരുൺകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ഡോ.സുനിൽ പി ഇളയിടം, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഷാജർ, എം വിജിൻ എംഎൽഎ, അഡ്വ. ആർ രാഹുൽ, സംസ്ഥാന സെക്രട്ടറിയേറ്റംഗം മീനു സുകുമാരൻ, അഡ്വ.ബിബിൻ വർഗീസ് എന്നിവർ സംസാരിച്ചു. തത്തപ്പിള്ളിയിലെ രക്തസാക്ഷി സി ആർ രതീഷിൻ്റെ മാതാവ് സുശീല രവീന്ദ്രൻ സമ്മേളനത്തിൽ പങ്കെടുത്തു.

നിഖിൽ ബാബു, കെ ടി അഖിൽദാസ്, എൻ ശ്രേഷ, ഫെബിൻ പി മൂസ, ലിജോ ജോർജ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ടും,സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു സംഘടനാ റിപ്പോർട്ടും, ജില്ലാ ട്രഷറർ കെ പി ജയകുമാർ കണക്കും അവതരിപ്പിച്ചു.തുടർന്ന് വൈകീട്ട് ഏഴ് വരെ പൊതുചർച്ചയും രാത്രി അഷ്ബെൽ പീറ്റർ നയിക്കുന്ന ഗസൽ നൈറ്റും നടന്നു.തിങ്കളാഴ്ചയും പ്രതിനിധി സമ്മേളനം തുടരും.വൈകീട്ട് ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ പ്രതിനിധി സമ്മേളനം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *