പീരുമേട് :
പീരുമേട് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ആശുപത്രിയുടെ കാഷ്വാലിറ്റി വിഭാഗത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പീരുമേട് മേലഴുത എസ്റ്റേറ്റ് സ്വദേശി വൈ.വിമൽ (27), മത്തായിക്കൊക്ക പുതുവൽ സ്വദേശി ജോൺസൺ (39) എന്നിവരെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു.
2026 ജൂൺ 28-ന് രാത്രി പീരുമേട് താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിക്ക് സമീപം സെക്യൂരിറ്റി ഡ്യൂട്ടിയിലായിരുന്ന ജീവനക്കാരൻ രോഗിയുടെ കൂടെയെത്തിയ ചിലർ തമ്മിൽ അടിപിടിയും ബഹളവും നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
