ദോഹ :ഫ്രണ്ട്സ് ഓഫ് കോഴിക്കോട്
– ഖത്തർ ടീമിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും പൊതുജനങ്ങളിൽ ശുചിത്വബോധം വളർത്തുന്നതിന്റെയും ഭാഗമായി കോഴിക്കോട് ബീച്ചിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.
ശുചീകരണ പ്രവർത്തനത്തിൽ ഫോക്ക് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50-ൽ പരം അംഗങ്ങൾ സജീവമായി പങ്കെടുത്തു.
പ്രവർത്തനത്തിന് ഫോക്ക് ഖത്തർ പ്രസിഡന്റ് ഉസ്മാൻ കെ. കെ., ജനറൽ സെക്രട്ടറി ബിജു സി. കെ., ട്രഷറർ മൻസൂർ അലി, ഓർഗനൈസിംഗ് സെക്രട്ടറി മുസ്തഫ എം. വി., വൈസ് പ്രസിഡന്റ് ശരത്ത് സി., സെക്രട്ടറിമാരായ അഷ്റഫ് വടകര, ശ്രീമതി രശ്മി ശരത്, ജോയിന്റ് ട്രഷറർ സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
ഇവരോടൊപ്പം ഷൗക്കത്ത് ഷാലിമാർ, ജലീൽ, ഷക്കീർ, മനോജ്, നീതി മോഹനൻ, രാമൻ നായർ, ശ്രീമതി വിദ്യാ രഞ്ജിത്, ഷൗക്കത്ത് കിനാലൂർ, മൊയ്തു കെ. വി., അലി കെ. വി., ശ്രീമതി ഷബ്നം മൻസൂർ എന്നിവരും ശുചീകരണ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളായി.
കോഴിക്കോട് കോർപറേഷൻ പ്ലാനിങ്ങ് സെൽ സൂപ്രണ്ട് അനിൽ കുമാർ, ക്ലീൻ സിറ്റി മാനേജർ ദിലീപ്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശശി എന്നിവർ സംബന്ധിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്നതിനായി ഫോക്ക് സ്ഥാപിച്ച ബോർഡ്, ഫോക്ക് പ്രസിഡന്റ് ഉസ്മാൻ കെ. കെ. അനാച്ഛാദനം ചെയ്തു.
“നിങ്ങൾ ആസ്വദിക്കുന്ന ഈ തീരം നാളെയും മറ്റുള്ളവർക്ക് ആസ്വദിക്കാനുള്ളതാണ്. മാലിന്യം വലിച്ചെറിയാതെ ഉത്തരവാദിത്വമുള്ള പൗരനാകൂ.” എന്ന സന്ദേശമാണ് ബോർഡിൽ ഉൾപ്പെടുത്തിയിരുന്നത്.
സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തിലൂടെ നമ്മുടെ തീരപ്രദേശങ്ങളെയും പൊതുസ്ഥലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതിയ ശുചീകരണ പ്രവർത്തനം ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷണത്തിനും കോഴിക്കോട് നഗരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഫോക്ക് ഭാരവാഹികൾ അറിയിച്ചു.
ഈ വരുന്ന സപ്റ്റംബർ 18 വെള്ളിയാഴ്ച വൈകുന്നേരം ഖത്തർ മുൻസിപാലിറ്റിയുമായി സഹകരിച്ച് വക്റ ബീച്ചിലും ഫോക്ക് ശുചീകരണ പ്രവർത്തനം നടത്തുന്നുണ്ട്.
