സർക്കാർ ഓണം ആഘോഷം.
സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ നാടകം “ലഹരിയിൽ മയങ്ങല്ലേ “
തിരുവോണം നാളിൽ ഓഗസ്റ്റ് 26വൈകുന്നേരം തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ.
രചനയും സംവിധാനവും റസൽ സബർമതി. കേരള സർക്കാർ നടപ്പിൽ ആക്കുന്ന “തൂഫാൻ “പദ്ധതിക്കു പിന്തുണ നൽകി കൊണ്ട് ആണ് ഈ നാടകം. ലഹരി സമൂഹത്തിൽ എങ്ങനെ ദോഷം ചെയ്യും എന്നവിഷയം ശക്തമായ രീതിയിൽ ഈ നാടകത്തിൽ പറഞ്ഞിരിക്കുന്നു. ശെരിക്കും ജീവിത അനുഭവത്തിൽ നിന്നും ഉണ്ടായ സംഭവങ്ങൾ ആണ് ഈ നാടകത്തിലൂടെ
റസൽ സബർമതി എഴുതി സംവിധാനം ചെയ്തത്. കൂടാതെ സാഹിത്യകാരി സിന്ധു വാസുദേവൻ. സീരിയൽ താരം മുരുക്കുംപുഴ വിജയൻ
ഹയർ സെക്കന്റ്‌റി അധ്യാപകൻ സീതി പൊന്നു മംഗലം. സാഹിത്യപ്രവർത്തകർ ആയ അജി വെങ്ങാനൂ ർ. അനീറ്റ സലാം. അധ്യാപിക പി.കെ ശ്രീദേവി എന്നിവർ ഇതിൽ വേഷം ചെയ്യുന്നു. ഓഗസ്റ്റ് 26വൈകുന്നേരം തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ വൈകുന്നേരം 6മണിക്ക്. അഡ്വ. ശരത് ചന്ദ്ര പ്രസാദ് എക്സ് MLA. ഉത്ഘാടനം ചെയ്യും.സിനിമ സീരിയൽ താരം ജിജസുരേന്ദ്രൻ. തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി മുഹമ്മദ് ഷാഫി. ഫോർട്ട് SHO. ശ്രീകാന്ത്. മുൻ മ്യൂസിയം SHO. പ്രശാന്ത്. പിരപ്പൻ കോട് ശ്യാംകുമാർ എന്നിവർ ആശംസകൾ നേരും
