കടയ്ക്കാവൂർ : ദേശീയബാലതരംഗം വർക്കല താലൂക്ക് തല ശലഭമേളയിൽ വിവിധ കലാ മത്സരങ്ങളിൽ വിജയികൾക്കായവർക്കുള്ള സമ്മാനദാനം നിലയ്ക്കാമുക്ക് ഇന്ദിര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് ദേശീയ ബാലതരംഗം ചെയർമാൻ മുൻഎംഎൽഎ അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് നിർവഹിച്ചു. എം. എച്ച്. സുലൈമാൻ, എം. ജഗേന്ദ്രൻ, സുരേഷ് ബാബു, ഷാനവാസ് ശാസ്തവട്ടം, ബിജി ഉണ്ണി, വത്സല, ആദിൽ ഇഷാൻ, സാഹിയ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ വിജയിച്ച മുന്നൂറോളം വിദ്യാർത്ഥികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
ദേശീയബാലതരംഗം പ്രതിഭാസംഗമം
