ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് കേരള മാധ്യമ സെമിനാർ നവംബറിൽ

തിരുവനന്തപുരം : ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള തിരുവനന്തപുരം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന മാധ്യമ സെമിനാർ നവംബർ ആദ്യവാരത്തിൽ നെയ്യാറ്റിൻകരയിൽ നടക്കും . മന്ത്രിമാർ ,,എംഎൽഎമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ , സംഘടനാ സംസ്ഥാന നേതാക്കൾ തുടങ്ങിയവരെ പങ്കെടുപ്പിക്കാനും പേട്ട യംഗ്സ്റ്റേഴ്സ് ക്ലബ്ബിൽ കൂടിയ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു .. ജില്ലാ പ്രസിഡണ്ട് . പി. എം. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡണ്ട് എ പി . ജിനൻ ഉദ്ഘാടനം ചെയ്തു .സംസ്ഥാന ജനറൽ സെക്രട്ടറി പോളി വടക്കൻ എറണാകുളം സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. നിലവിലെ ജില്ലാ കമ്മിറ്റി വിപുലീകരിക്കാനും പ്രതിമാസം ഒരുതവണ കമ്മറ്റി കൂടുവാനും മാസാന്തര പ്രോഗ്രാമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സാംസ്കാരിക വകുപ്പിന്റെ അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് പ്രോഗ്രാം സംഘടിപ്പിക്കാനും അതിനായി കമ്മറ്റിയംഗം നെയ്യാറ്റിൻകര കൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തു . സംഗീത നാടക അക്കാദമി ചെയർമാൻ പിന്നണി ഗായകൻ ജി. വേണുഗോപാലിനെ ആദ്യ പ്രോഗ്രാമിൽ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയുടെ തീരുമാനങ്ങൾ സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോട് മാത്രമേ നടപ്പിലാക്കാവു എന്നും യോഗം തീരുമാനിച്ചു. സംസ്ഥാന ട്രഷറർ ശ്രീലക്ഷ്മി ശരൺ , ഓർഗനൈസിംഗ് സെക്രട്ടറി രാജൻ വി പൊഴിയൂർ, സെക്രട്ടറിമാരായ എ. അബൂബക്കർ ,ബൈശി വർക്കല ,വൈസ് പ്രസിഡന്റുമാരായ അനീഷ് ലാലാജി, മഹമൂദിയ തൃശ്ശൂർ. സംസ്ഥാന സമിതി അംഗങ്ങളായ സുനിൽ ദത്ത് സുകുമാരൻ , നെയ്യാറ്റിൻകര കൃഷ്ണൻ ജില്ലാ സെക്രട്ടറി ബി ബി സാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷൈൻ എസ് വർക്കല സ്വാഗതവും , സെക്രട്ടറി അജ്മൽ ഖാൻ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *