ആണിരോഗം ധാരാളം പേരിൽ കണ്ടുവരാറുണ്ട്. സാധാരണയായി മര്‍ദം കൂടുതല്‍ ഏല്ക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ആണിരോഗം പൊതുവേ രണ്ടുതരം കട്ടിയുള്ളതും മൃദുലമായതും. കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതല്‍ മര്ദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്റെ വിവിധ ഭാഗങ്ങളില്‍ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാല് വിരലുകള്‍ക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകള്‍ക്കിടയില്‍. കാല്‍വിരലിന്റെ അഗ്രത്തില്‍ വരുന്നത് , നഖത്തിനോടു ചേര്‍ന്നു വരുന്നത്, വിരലുകളുടെ പുറം ഭാഗത്തുവരുന്നത് എന്നിങ്ങനെ അവയുടെ സ്ഥാനമനുസരിച്ച് ഇവയ്ക്ക് ഇംഗ്ലീഷില്‍ പേരു വ്യത്യാസവുമുണ്ട്. കാലിന്റെ അടിയില്‍ സമ്മര്‍ദ ഭാഗങ്ങളില്‍ അരിന്പാറ വന്നാലും ആണി പോലെ തന്നെ തോന്നാം. അരിന്പാറയാണെങ്കില് അവയില്‍ അമര്‍ത്തിയാല്‍ വേദനയുണ്ടാവില്ല. പുറത്തേക്കു വലിച്ചാലാണു വേദന തോന്നുക. എന്നാല്‍ ആണിയില്‍ അമര്‍ത്തുന്പോള്‍ വേദന തോന്നും. പുറത്തേക്കു വലിച്ചാല്‍ വേദനയുണ്ടാകില്ല.ത്വക്കിന്റെ ഉപരിഭാഗത്ത് അനുഭവപ്പെടുന്ന ഉരസലും മര്ദവുമാണു കാരണമെന്നു പൊതുവെ പറയാറുണ്ടെങ്കിലും എന്തുകൊണ്ട് എല്ലാവര്ക്കും ഉണ്ടാകുന്നില്ല എന്നതിനുത്തരം സുവ്യക്തമല്ല. ഈ ഭാഗങ്ങളില്‍ കാണുന്ന ചില വൈറസുകളുടെ സാന്നിധ്യവും ചിലതരം മുള്ളുകള്‍ കാലില്‍ തറച്ചാല്‍ ഇതു വരുന്നു എന്നതും, ആണിയുള്ള ഒരാളുടെ ചെരിപ്പുപയോഗിച്ചതിനു ശേഷം വന്നു എന്ന രോഗികളുടെ അനുഭവവും കണക്കിലെടുത്താല്‍ ഇവ എങ്ങനെയുണ്ടാകുന്നു എന്നതിന് ഇന്നു കരുതപ്പെടുന്ന ഉത്തരങ്ങള്‍ പൂര്‍ണമായും ശരിയാണെന്നു തോന്നുന്നില്ല. നന്നായി കുതിര്‍ത്ത ശേഷം പരുപരുത്ത വസ്തുക്കള്‍ കൊണ്ട് ഉരച്ചു കളയാം. താത്കാലികമായി ഇതു മാറിനിൽക്കും. കോണ്‍ റിമൂവല്‍ പ്ലാസ്റ്ററില്‍ അടങ്ങിയിരിക്കുന്ന 0.04 ഗ്രാം സാലിസിലിക് ആസിഡ് ആ ഭാഗത്തെ ത്വക്കിനെ ദ്രവിപ്പിച്ച് കട്ടി കുറയ്ക്കുന്നു. ചിലപ്പോള്‍ അസുഖമില്ലാത്ത ഭാഗങ്ങളിലെയും തോലിളകി പോവുകയോ പഴുപ്പു ബാധിക്കുകയോ ചെയ്യാറുണ്ട്. ആവണക്കെണ്ണ പുരട്ടുന്നതും കോണ്‍ പ്ലാസ്റ്റര്‍ ഉപയോഗിക്കുന്നതും രോഗം ഒഴിവാക്കാന്‍ സഹായിക്കുമെങ്കിലും വീണ്ടും വരുന്ന പ്രവണത തടയാനാവില്ല. സ്വയം ഒഴിവാക്കി ഒരു വിദഗ്ധ ഡോക്ടറെ കാണുന്നതാണ് ഉചിതം.
Related Posts
GST പരിഷ്കാരം രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തും
രാജ്യം ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് നിർണായക ചുവടുവയ്പ്പ് നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി പരിഷ്കാരം രാജ്യത്തിൻറെ വികസനത്തെ ത്വരിതപ്പെടുത്തും. പുതിയ ചരിത്രത്തിനു തുടക്കമിട്ടെന്ന് പ്രധാനമന്ത്രി രാജ്യത്തെ…
നടക്കുന്ന മീൻ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?. എങ്കിൽ ഉണ്ട്
.ജലജീവികളാണ് മീനുകൾ. വാലും ചിറകും കോർത്ത ശരീരഘടനയുമുള്ള മീനുകൾ വെള്ളത്തിലൂടെ ഊളിയിട്ടു നീന്തിയാണ് സഞ്ചരിക്കുന്നത്. സമുദ്രത്തിലും നദികളിലും കായിലുകളിലും തടാകങ്ങളിലും കുളങ്ങളിലും തുടങ്ങി ജലസ്രോതസ്സുകളിൽ മിക്കവയിലും നമുക്കു…
കോൺഗ്രസ് നേതാവുമായി നടുറോഡിൽ വാഹനം മാറ്റു ന്നതിനെ ചൊല്ലി തർക്കം ;മാധവ് സുരേഷിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മിൽ വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം. ഇന്നലെ രാത്രി 11 മണിയോടെ ശാസ്തമംഗലത്തായിരുന്നു സംഭവം. നടുറോഡില്‍ മാധവ്,…
