വില്ലൻ കഥാപാത്രങ്ങൾക്കു പുതിയ മാനങ്ങൾ നൽകിയ നടനാണ് ടി.ജി. രവി. വെള്ളിത്തിരയിലെ ബലാത്സംഗവീരൻ കൂടിയായിരുന്നു രവി. സ്ക്രീനിൽ രവിയെ കാണിക്കുന്പോൾ തന്നെ ഒരു ബലാത്സംഗം ഉറപ്പ് എന്നു കാണികൾ വിളിച്ചുപറഞ്ഞിരുന്നതായി പഴയ തലമുറയിലെ ആളുകൾ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ഒരു സീൻ രവിയുടെ ഭാര്യയെ കരയിച്ചു. അതിനെക്കുറിച്ചു പറയുകയാണ് ടി.ജി. രവി:”കിടപ്പറ സീനുകളിൽ ഞാൻഅഭിനയിക്കുന്നതു കണ്ടാല്‍ ഭാര്യയ്ക്കു യാതൊരു കുഴപ്പവുമില്ലായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഭാര്യയ്ക്കു കരയേണ്ട സാഹചര്യമുണ്ടായി.അതിന് വഴിയൊരുക്കിയ സംവിധായകനെ പിന്നീടു തല്ലുകയും ചെയ്തു. സ്ത്രീകളെ ഉപദ്രവിക്കുന്ന കഥാപാത്രങ്ങളാണ് ഞാന്‍ സിനിമയില്‍ അഭിനയിച്ചതില്‍ കൂടുതലും. ഇക്കാര്യം ചൂണ്ടി കാണിച്ച് എന്റെ ഭാര്യയ്ക്ക് വിഷമം ഉണ്ടാക്കാന്‍ വേണ്ടി പലരും ശ്രമിച്ചു നോക്കിയിട്ടുണ്ട്. വേണ്ടപ്പെട്ടവരായിട്ടുള്ള ആളുകളൊക്കെ ഭാര്യയോടു ചോദ്യങ്ങളുമായി വരും. ഇതൊന്നും കണ്ടിട്ട് കുട്ടിക്കു വിഷമം തോന്നുന്നില്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ അതൊന്നും ഞങ്ങളെ ബാധിച്ചില്ല. സഹോദരഭാര്യയുടെ അനിയത്തിയായതുകൊണ്ട് പ്രണയവിവാഹം നടത്തിയതില്‍ കാര്യമായ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. മാത്രമല്ല ഭാര്യയ്ക്ക് എന്നെ അറിയാമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് സിനിമ കാണാന്‍ പോവാറുണ്ട്. ഞാന്‍ അഭിനയിച്ച സിനിമകളും കാണുമായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ രണ്ടുപേരും കൂടി തിയേറ്ററില്‍ സിനിമ കാണാന്‍ പോയി. അതില്‍ ഞാനഭിനയിച്ച ഒരു കിടപ്പറ രംഗമുണ്ട്. ഞാന്‍ അഭിനയിക്കുമ്പോള്‍ ചെറിയൊരു സീനാണത്. അതില്‍ ഡീറ്റെയിലായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. ആ സീനില്‍ നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് പോവുകയാണുണ്ടായത്.പക്ഷേ സിനിമ തിയേറ്ററില്‍ വന്നപ്പോള്‍ അതൊരു മുഴുനീള കിടപ്പറ രംഗമായി. ഞാന്‍ അഭിനയിക്കാത്തതൊക്കെ അതിലുണ്ടായിരുന്നു. അന്നാണ് ഞാന്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ആദ്യമായി എന്റെ ഭാര്യ കരഞ്ഞുപോയത്. അതെനിക്ക് സങ്കടമായി. വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് ഞങ്ങള്‍ ഇറങ്ങിപ്പോന്നു. വല്ലാതെ അതു വേദനിപ്പിച്ചു. ഞാനല്ലെന്ന ബോധ്യം അവര്‍ക്കുണ്ട്. പക്ഷേ പബ്ലിക്കിനു മുന്നില്‍ വരുന്നതും എല്ലവരും കാണുന്നതു കൊണ്ടും അവര്‍ക്കു വലിയ പ്രയാസമുണ്ടായി. ഒരു വൈരാഗ്യമായി തന്നെ അതെന്റെ മനസില്‍ കിടക്കുന്നു.ഒരിക്കല്‍ മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയില്‍ വച്ച് ആ സംവിധായകനെ കണ്ടു. കുശലമൊക്കെ പറഞ്ഞു ഒരു മൂലയിലേക്കു മാറ്റിനിർത്തി കരണക്കുറ്റിക്കു രണ്ടെണ്ണം പൊട്ടിച്ചു. ആരും അറിയണ്ട. അറിഞ്ഞാല്‍ എനിക്കല്ല, നിനക്കാണ് ദോഷം എന്നു പറഞ്ഞു. പുള്ളിക്കു കാര്യം പിടികിട്ടി…’
Related Posts
മഴയിൽ മുങ്ങി തിരുവനന്തപുരം, പൊന്മുടി അടച്ചു
തിരുവനന്തപുരം.തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ടാണ് .തമ്പാനൂർ, ചാല ശ്രീകണ്ഠേശ്വരം, കിംസ് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളിലാണ് രൂക്ഷമായ വെള്ളക്കെട്ട് ഉള്ളത്. തിരുവനന്തപുരം ജില്ലയിലെ…
ഏറ്റുമാനൂർ: മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ച നടൻ വിജയരാഘവനെ അദ്ദേഹത്തിന്റെ വസതിയിലെത്തി എസ് പി പിള്ള സ്മാരക ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ…
സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷനുകളില്‍ ഇപ്രാവശ്യം വനിതകള്‍ മേയറാകും
സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചിട്ടുണ്ട്. Share…
