വീരണകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി

കാട്ടാക്കട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വീരണകാവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പട്ടകുളത്ത് നടന്നു. രോഗികൾക്ക് വീൽചെയർ വിതരണം, അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം, എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികൾക്ക് അനുമോദനം എന്നിവ ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.

വീരണകാവ് മണ്ഡലം പ്രസിഡന്റ് ഡി. ലാലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മുൻ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി അഡ്വ. വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം ശ്രീമതി മറിയാമ്മ ഉമ്മൻചാണ്ടി നിർവഹിച്ചു.

ചടങ്ങിൽ രോഗികൾക്ക് വീൽചെയറുകളും അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. കൂടാതെ പഠനത്തിൽ മികവ് പുലർത്തിയ 10 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും സമ്മാനിച്ചു.

കാൻസർ ബാധയെ തുടർന്ന് രക്ഷിതാവിനെ നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങളിലെ കുട്ടികളുടെ എസ്.എസ്.എൽ.സി. വരെയുള്ള പഠനച്ചെലവ് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് ശ്രീമതി മറിയാമ്മ ഉമ്മൻചാണ്ടി ചടങ്ങിൽ അറിയിച്ചു.

ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജലീൽ മുഹമ്മദ്, ഡി.സി.സി. ജനറൽ സെക്രട്ടറി സി.ആർ. ഉദയകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. ജ്യോതിഷ് കുമാർ, പൂവച്ചൽ മണ്ഡലം പ്രസിഡന്റ് കട്ടക്കോട് തങ്കച്ചൻ, കള്ളിക്കാട് മണ്ഡലം പ്രസിഡന്റ് ഭൂവനേന്ദ്രൻ, ഡി.സി.സി. അംഗങ്ങളായ എസ്.വി. ഗോപകുമാർ, എം.എസ്. മോഹൻലാൽ, സന്ധ്യ, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമല ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗോപു നായർ, പ്രദീപ് നാരായണൻ, പഞ്ചായത്ത് അംഗം കുറ്റിച്ചൽ സുനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

This image has an empty alt attribute; its file name is IMG-20260728-WA0022-1024x553.jpg

Leave a Reply

Your email address will not be published. Required fields are marked *