സൗദിയിൽ വ്യാപക ആക്രമണത്തിനൊരുങ്ങി ഹൂതികൾ, ജിദ്ദയിലും വിമാനത്താവളങ്ങളിലുമടക്കം ലക്ഷ്യമിടുന്നെന്ന് മുന്നറിയിപ്പ്

സൗദി അറേബ്യയിൽ വിവിധയിടങ്ങളിൽ വ്യാപക ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ. സൗദിയിലെ സാമ്പത്തിക തലസ്ഥാനമായ റിയാദ്, ജിദ്ദ തുറമുഖം ഒപ്പം സൗദി നിയന്ത്രണത്തിലുള്ള ചെങ്കടലിലെ എല്ലാ തുറമുഖങ്ങളും ആക്രമണത്തിന് ഇരയാക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖം ആക്രമിക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകിയതോടെയാണ് സൗദിക്ക്‌നേരെ വ്യാപക ആക്രമണമുണ്ടാകുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചത്.സൗദിയിലെ ഷുഖൈഖ തുറമുഖം ആക്രമിക്കുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകുന്നു. തെയിസിൽ സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണം ആരംഭിച്ചിരുന്നു. സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കുന്നതിനാൽ സൗദിയിലേക്കുള്ള വ്യോമ ഗതാഗതം നിർത്തിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌‌സ്‌പ്രസ് എന്നിവർ നിർത്തി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും ഈ മാസം 24 വരെയാണ് സ‌ർവീസ് നി‌ർത്തിയത്. അതേസമയം റിയാദിലേക്കും ദമാമിലേക്കുമുളള സർവീസുകൾ ഈ മാസം 30 വരെ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *