തീയറ്റുകളിലെ അമിത വില: സർക്കാരിന് പരിമിതി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.

കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണിതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തിയറ്ററുകളിൽ പോപ്കോണും കുപ്പിവെള്ളവും ഉൾപ്പെടെയുള്ളവയ്ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയിൽ സർക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. നിലവിൽ പോപ്കോൺ പായ്ക്കറ്റിലാക്കാതെയാണ് പല തിയറ്ററുകളിലും വിൽക്കുന്നത്. പായ്ക്ക് ചെയ്താണ് വിൽക്കുന്നതെങ്കിൽ പായ്ക്കറ്റിലെ തൂക്കവും എംആർപിയും പരിശോധിക്കാൻ സാധിക്കും. നിലവിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ രേഖപ്പെടുത്തിയ വിലയ്ക്കാണോ ഉൽപന്നങ്ങൾ വിൽക്കുന്നതെന്നും പരിശോധിക്കാനാണ് വകുപ്പിന് കഴിയുക. വിലവിവരപ്പട്ടികയിലെ വിലയിൽക്കൂടുതൽ ഈടാക്കിയാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *