സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; ജില്ലകളിൽ നിരീക്ഷണ സമിതി

സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി ഒഴിവാക്കാൻ ജില്ലാതലങ്ങളിൽ നിരീക്ഷണ സംവിധാനം ഒരുക്കി ആരോഗ്യവകുപ്പ്. ആശുപത്രികളിലെയും, കെഎംഎസ്‍സിഎൽ (KMSCL) സംഭരണശാലകളിലെയും മരുന്ന് സ്റ്റോക്കും, വിതരണവും പരിശോധിച്ച് എല്ലാ ആഴ്ചയും റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. മരുന്ന് ക്ഷാമം ഇല്ലെന്ന വാദം ഉയർത്തിയിട്ടും പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അഡീഷണൽ അല്ലെങ്കിൽ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലായിരിക്കും ജില്ലാ തല നിരീക്ഷണ സംവിധാനം. ആശുപത്രി സൂപ്രണ്ടുമാർ, ഡ്രഗ് ഇൻസ്പെക്ടർ, ഫാർമസി സ്റ്റോർ സൂപ്രണ്ട്, കെഎംഎസ്സിഎൽ വെയർ ഹൗസ് മാനേജർമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ അവശ്യ മരുന്നുകളുടെ സ്റ്റോക്ക് നില സമിതി നേരിട്ട് പരിശോധിക്കണം. ആശുപത്രി ഫാർമസികളിലും സ്റ്റോറുകളിലും മരുന്നുകളുടെ ലഭ്യത കൃതിമായി ഉറപ്പാക്കണം. പർച്ചസ് ഓർഡർ പ്രകാരമുള്ള മരുന്ന് സ്റ്റോക്ക് എത്താൻ ഇനിയും വൈകുമെന്നതിനാൽ, ലോക്കൽ പർച്ചസും, പുനഃക്രമീകരണവും മാത്രമെ മുന്നിൽ വഴിയുള്ളൂ. ഇത് കൂടി മുന്നിൽ കണ്ടാണ് പ്രത്യേക സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *