ജില്ലാ ആശുപത്രിയിൽ തീപിടിത്തം; വെന്‍റിലേറ്റർ പൊട്ടിത്തെറിച്ച് 3 നവജാതശിശുക്കൾക്ക് ദാരുണാന്ത്യം

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾക്ക് ദാരുണാന്ത്യം.പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്. ഇന്ന് പുലർച്ചെ 3:30 മണിക്കാണ് അപകടം ഉണ്ടായത്. ആശുപത്രിയുടെ മൂന്നാം നിലയിലുള്ള സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *