വിഴിഞ്ഞം: തെക്കുംഭാഗം മുസ്‌ലിം ജമാഅത്തിന് കീഴിൽ വിഴിഞ്ഞം സിറാജുൽ ഇസ്‌ലാം ഹയർസെക്കൻഡറി മദ്റസയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഏറ്റവും വലിയ നബിദിന റാലി 25ന് വിഴിഞ്ഞത്ത് സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്നേഹിക്കാം നമുക്ക് മുത്ത് നബിയെ എന്ന പ്രമേയത്തിൽ നടത്തി വരുന്ന മീലാദ് ഫെസ്റ്റിൻ്റെ ഭാഗമായി പതാക ഉയർത്തൽ, നബിദിന സന്ദേശ റാലി, മദ്റസ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങൾ, അന്നദാനം തുടങ്ങിയവ ഉണ്ടാകും. 25ന് രാവിലെ മദ്റസ പ്രസിഡണ്ട് മുഹമ്മദ് ഷാഫി പതാക ഉയർത്തും. വൈകിട്ട് 4ന് വിഴിഞ്ഞം കടപ്പുറത്ത് നിന്ന് ആരംഭിക്കുന്ന നബിദിന സന്ദേശ റാലിയിൽ ആയിരങ്ങൾ അണിനിരക്കും. നൂറിലേറെ വിദ്യാർത്ഥികൾ അണിനിരക്കുന്ന മെഗാ ദഫ് സംഘം റാലിക്ക് മിഴിവേകും. വിഴിഞ്ഞം ജംഗ്ഷൻ, തിയേറ്റർ ജംഗ്ഷൻ, ആഴാകുളം, ടൗൺഷിപ്പ് വഴി സിറാജ് നഗറിൽ റാലി സമാപിക്കും. തുടർന്ന് അന്നദാനത്തോടെ സമാപിക്കും. ഓഗസ്റ്റ് 30, സെപ്റ്റംബർ 5 എന്നീ ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ വിവിധ കലാ സാഹിത്യ മത്സരങ്ങളും ഉണ്ടാകുമെന്ന് പ്രസിഡണ്ട് മുഹമ്മദ് ഷാഫി, സെക്രട്ടറി സിദ്ദീഖ് എന്നിവർ പറഞ്ഞു. വൈസ് പ്രസിഡൻ്റ് അബ്ദുൽ റഷീദ് മുസ്‌ലിയാർ, ഇബ്റാഹിം, ജോ. സെക്രട്ടറി എസ് നിസാമുദ്ദീൻ, ഹിദായത്ത്, ഇസ്മായിൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
Related Posts
കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.സനീഷ്കുമാറിനെ അനുമോദിച്ചു
വൈക്കം: കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വൈക്കം ബാര്‍ അസോസിയേഷന് അംഗമായ അഡ്വ.എ.സനീഷ്കുമാറിന് വൈക്കം ബാര്‍ അസോസിയേഷന് അനുമോദിച്ചു.ബാര്‍ അസോസിയേഷന് ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ പ്രസിഡന്റ്…
സ്കൂള്‍ കലോത്സവ വേദികളില്‍ നിന്ന് ലഭിച്ച അറിവും പ്രോത്സാഹനവും സിനിമ ലോകത്തേക്ക് വഴികാട്ടിയായി
വൈക്കം : നേടിയ കലകളുടെ അറിവുകള്‍ മറ്റുള്ളവര്‍ ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് അത് വിജയകരമാകുന്നതെന്ന് സംവിധായകന് തരുണ്‍മൂര്‍ത്തി പറഞ്ഞു. കലയുടെ പഠനം മത്സരങ്ങള്‍ക്ക് വേണ്ടി മാത്രമാകരുതെന്നും അദ്ദേഹം…
ഉറിയക്കോട് LP S സ്കൂളിന് സമീപമുള്ള വീട്ടിൽ തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടമെന്ന് വിവരം
**ആര്യനാട് ‘ കാനക്കുഴിപുനലൽ സ്വദേശി സുകു വാടകയ്ക്ക് താമസിച്ചുവരുന്ന ഉറിയക്കോട് LP S സ്കൂളിന് സമീപമുള്ള വീട്ടിലാണ് തീപിടുത്തം…ഇന്ന് പുലർചെയാണ് തീപിടുത്തം ഉണ്ടായത്. നാട്ടുകാരും അഗ്നിശമന സേനയും…
