തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ബൈക്കോടിച്ചിരുന്ന മരിയനാട് ആറാട്ട്മുക്ക് സ്വദേശി ഷോൺ (30) ആണ് മരിച്ചത്.പുലർച്ചെ നാലരയോടെ തീരദേശ പാതയിലെ പുത്തൻതോപ്പ് അണക്കപ്പിള്ള ജംഗ്ഷനിൽ ആയിരുന്നു അപകടം ഉണ്ടായത്.തുമ്പ ഭാഗത്തേക്ക് വന്ന ബൈക്കും പെരുമാതുറ ഭാഗത്തേക്ക് പോയ ഓട്ടോയും ആണ് കൂട്ടിയിടിച്ചത്.
തിരുവനന്തപുരത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
