തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി നെഹ്റു യുവ കേന്ദ്ര മൈ ഭാരതുമായി സഹകരിച്ച് അനാഥരുടെയും ആലംബഹീനരുടെയും ആശാ കേന്ദ്രമായ വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിന് സ്പോർട്സ് കിറ്റ് സമർപ്പിക്കുന്നു. പതിനൊന്നാം തീയതി വൈകുന്നേരം നാലുമണിക്ക് കൺവെൻഷൻ സെന്ററിൽ സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യ ക്ഷതയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.പി. മുരളി ഉദ്ഘാടനം ചെയ്യും. ചാരിറ്റി വില്ലേജ് ചെയർമാൻ ഉവൈസ് അമാനി നദ്വി ആമുഖപ്രഭാഷണം നടത്തുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.വി രാജേഷ്,ദീപ അനിൽ എന്നിവർ ആശംസ പ്രസംഗം നടത്തും. സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ സ്വാഗതവും ചാരിറ്റി വില്ലേജ് സെക്രട്ടറി എ. കെ. നസറുള്ള നന്ദി പറയും.
Related Posts
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന് മണ്ണ് മാഫിയയുടെ വധഭീഷണി
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം പ്രസിഡന്റുമായ ടി സുനിൽകുമാറിന് മണ്ണുമാഫിയയുടെ വധഭീഷണി.കുറ്റിച്ചാൽ പഞ്ചായത്തിലെ പേഴുംമൂട് ഭാഗത്ത് അനുമതിയില്ലാതെ…
മധ്യവയസ്കനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: മധ്യവയസ്കനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചിന്നക്കലങ്ങാടിയിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്.…
വ്യാജ തിരിച്ചറിയൽ കാർഡ്; നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി
തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. തെരഞ്ഞെടുപ്പ് കമ്മീഷൻറെ പേരിൽ 2000 വ്യാജ തിരിച്ചറിയൽ…
