വിതുര : വാർഡു തലത്തിൽ വീട്ടമ്മ മാരെ മുഖ്യ പങ്കാളികളാക്കികൊണ്ടും പഞ്ചായത്ത് പ്രസിഡണ്ട് മുഖ്യരക്ഷാധികാരി യാ യും , വാർഡു മെമ്പർമാർ രക്ഷാധികാരികളായും, ചുമതലകൾ വഹിച്ചു കൊണ്ടാണ് പ്രവർത്തനം ആരംഭിക്കുക. വാർഡ് തലത്തിലുള്ള പ്രതിനിധികൾക്ക് ആന്റി നർക്കോട്ടിക് ആക്ഷൻ കൗൺസിൽ പരിശീലനം നൽകിയ ആന്റി നർകോട്ടിക് ബ്രിഗേഡ് മാരാണ് വാർഡ് തല പ്രതിനിധികൾ. ഇവർ അവരവരുടെ വാർഡിൽ നിന്നും പത്തു പേരെ വീതം കണ്ടെത്തിയാണ് ബ്രിഗേഡുമാർ പരിശീലനം നൽകുന്നത്. ഓരോ വാർഡിൽ നിന്നും 13 പേർ വീതം തയ്യാറായിക്കഴിഞ്ഞു. സ്വഭാവരൂപീകരണ ത്തിൽ തുടങ്ങി, ലഹരി വിരുദ്ധ ബോധവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഒന്നാംഘട്ടം. ആന്റിനർകോട്ടിക്ആക്ഷൻ കൗൺസിൽ ഓഫ്ഇന്ത്യയുടെ സഹകരണത്തോടെ, ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എക്സൈസിന്റെ വിമുക്തി മിഷൻ, പോലീസ് എന്നിവരുടെ നിർദ്ദേശങ്ങളും ഇവർക്ക് ലഭ്യമാക്കും.പഞ്ചായത്തിൽ ഈ പദ്ധതി നടപ്പിലാക്കുക. കലാകാലങ്ങളിലുള്ള ഗവൺമെന്റുകളുടെ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളെ സപ്പോട്ട് എന്നതാണ് ആന്റി നർകോട്ടിക് ആക്ഷൻ കൗൺസിലിന്റെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന്. പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ: ഷാജി പ്രഭാകരൻ ചെയർമാനും സംഘാടനത്തിൽ ഗിന്നസ്ബുക്കിൽ ഇടം നേടിയിട്ടുളള കള്ളിക്കാട് ബാബു ഡയറക്ടറുമാണ്.
ലഹരിയെ തുരത്താൻ, വിതുര ഗ്രാമപഞ്ചായത്തിൽകർമ്മ പദ്ധതി
