അടിവാട് നടക്കുന്ന കലാ സാഹിത്യ സാംസ്‌കാരികോത്സവത്തിന് ബുധനാഴ്ച തുടക്കമാകും

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗ്രന്ഥശാല ആന്റ് പഠന കേന്ദ്രം പല്ലാരിമംഗലത്തിന്റെ
ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കലാ സാഹിത്യ സാംസ്‌കാരികോത്സവം നടത്തും. ജൂലൈ എട്ട്, ഒമ്പത്, പത്ത് ബുധന്‍, വ്യാഴം, വെള്ളി തീയതികളില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് പത്തുവരെ അടിവാട് ടി ആന്റ് എം ഓഡിറ്റോറിയത്തിലാണ് പരിപാടി. പുസ്തകോത്സവം, ചിത്രപ്രദര്‍ശനം, ശാസ്ത്ര പ്രദര്‍ശനം (ടെക്‌നിക്കല്‍ എക്‌സ്‌പ്പോ), കരകൗശല പ്രദര്‍ശനം, ലൈവ് വുഡന്‍ ഹാന്‍ഡി ക്രാഫ്റ്റ് പ്രൊഡക്ഷന്‍, മണ്‍കലങ്ങളുടെയും പ്രാദേശിക ഉല്‍പന്നങ്ങളുടെയും വില്‍പനയും പ്രദര്‍ശനവും, വ്യാപാര മേള, വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം, വിവിധ മേഖലകളിലുള്ളവര്‍ക്ക് ആദരം, ബഷീര്‍ അനുസ്മരണ പ്രഭാഷണം, പൊതുസമ്മേളനം, വികസന സദസ്, ഗഫൂര്‍ കുറ്റ്യാടിയുടെ ഇശല്‍ നൈറ്റ്, സൗജന്യ നേത്രപരിശോധനാ, തൈറോയിഡ് പരിശോധന, ജീവിത ശൈലീരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യ സംരക്ഷണ സെമിനാര്‍, കവിയരങ്ങ്, കരാട്ടെ, യോഗ പ്രദര്‍ശനം, ബഷീര്‍ സാഹിത്യ ചര്‍ച്ച, കുട്ടികളുടെ നാടകം, ഗാനമേള എന്നിവ നടക്കും. വിവിധ മേഖലകളില്‍ ഈ വര്‍ഷത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തിട്ടുള്ള സംവിധായകന്‍ ജയന്‍ ആനിക്കാട്, മികച്ച ബാലതാരം നിരഞ്ജന്‍ കൃഷ്ണ, കവി അക്ബര്‍, സിജു പുന്നേക്കാട്, ഷെറീഫ് കാവലാട്, നിഷ രാജു, ഉഷാ ബേബി ജ്വാലാമുഖി, സ്റ്റാര്‍ ബീറ്റ്‌സ് ഗാനമേള ട്രൂപ്പ് ഡയറക്ടര്‍ ടി.എ. കൃഷ്ണന്‍കുട്ടി എന്നിവര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കും. എ.ഇ.ഒ പി.എന്‍. സജിമോന്‍, ഡോക്ടറേറ്റ് നേടിയ ഡോ. അനാര്‍ക്കലി ഉണ്ണി, ഡോ. അജിഷ മൈതീന്‍, ഡോ. ഐഷ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഷിബു തെക്കുംപുറം എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. സിനിമാ ടെലിവിഷന്‍ താരം ബിനു അടിമാലി പുരസ്‌കാര സമർപ്പണം നിർവഹിക്കും. വിവിധ സെക്ഷനുകളിലായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, മുന്‍ എംഎല്‍എ ആന്റണി ജോണ്‍, പഞ്ചായത്ത് പ്രസിഡന്റ് പികെ മൊയ്തു, വൈസ് പ്രസിഡന്റ് മുഹ്‌സിന ഷിഹാബ്, റേച്ചല്‍ കെ. വര്‍ഗീസ്, ബിന്ദു ജിജി തുടങ്ങിയവര്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *