കണ്ണൂർ പഴയങ്ങാടി മാട്ടൂലിൽ സി എം കെ അഫ്സത്തിൻ്റെ വീട്ടിൽനിന്ന് 20 പവൻ സ്വർണ്ണവും 6 ലക്ഷം രൂപയും മോഷണം പോയി. ഇന്നലെ വൈകുന്നേരം നാലുമണിയോടെ അഫ്സത്ത് വീട് പൂട്ടി സമീപത്തെ വീട്ടിൽ പോയി അരമണിക്കൂറിനകം തിരികെ വന്നപ്പോൾ മുൻഭാഗത്ത് വാതിൽ തുറക്കാൻ പറ്റിയില്ല. സമീപത്തെ ബന്ധുക്കളെ വിളിച്ചു പരിശോധിച്ചപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അടുക്കള ഭാഗത്തെ വാതിൽ തുറന്ന നിലയിലും കണ്ടെത്തിയതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടത് മനസ്സിലായത്. അലമാരയിലും മേശയിലും ആണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത് .താക്കോൽ ഉപയോഗിച്ച് തന്നെയാണ് മോഷ്ടാവ് മേശയും അലമാരയും തുറന്നത്. പിന്നീട് അടുക്കള വാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. മുൻവശത്തെ വാതിൽ അകത്തുനിന്നു പൂട്ടിയശേഷം പിന്നിലെ വാതിൽ തുറന്നിട്ടാണ് മോഷ്ടാവ് കടന്നു കളഞ്ഞതെന്ന് ചെരിപ്പിന്റെ അടയാളങ്ങൾ വച്ച് കണ്ടെത്തി. നേരത്തെ തന്നെ മോഷ്ടാവ് വീട്ടിൽ കയറി ഒളിച്ചിരുന്നു എന്നാണ് നിഗമനം. വാതിലൊ മറ്റ് സാധനങ്ങളോ തകർക്കാതെ മോഷണം നടത്തിയതിനാൽ അടുത്തറിയാവുന്ന ആളാണെന്ന് സംശയിക്കുന്നു. അഫ്സത്തിന്റെ ഭർത്താവ് വ്യാപാരിയാണ്. പഴയങ്ങാടി പോലീസ് അന്വേഷണം നടത്തുകയാണ്. വിരലടയാളം വിദഗ്ധർ, ഡോഗ് സ്കോഡ് എന്നിവരും പരിശോധന നടത്തി.
Related Posts
ഉണർവ്വ് 2026 ഡി പി എം അവാർഡ്
വിഴിഞ്ഞം / പൂവാർ : കാഞ്ഞിരംകുളം ജില്ല ഡിവിഷൻ പരിധിയിൽ 2025-2026 അധ്യാന വർഷത്തിൽ എസ് എസ് എൽ സി- +2 മുഴുവൻ എ + നേടിയ…
പുനർനിർമ്മിച്ച കടവിന്മൂല -കായൽക്കര (KK) റോഡിന്റെഉദ്ഘാടനം10-3-2026 ചൊവ്വാഴ്ച്ച 4 Pm ന്കോവളത്തിന്റെ ജനപ്രിയ MLA ബഹു:അഡ്വ: M വിൻസൻ്റെ നിർവ്വഹിക്കുന്നു Share this… Whatsapp Facebook Pinterest…
ഗ്യാനേഷ് കുമാറിനെതിരെ ഇൻഡ്യ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്മെന്റ് ഇന്ന്; നേതൃത്വം മീരാകുമാറിന്
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ ഇന്ത്യാ സഖ്യം. അശോക ഹോട്ടൽ, തൽക്കത്തോറ സ്റ്റേഡിയം, രാംലീല മൈതാനം എന്നിവിടങ്ങളിൽ ഭരണകൂടം അനുമതി…
