ചെന്നൈ: 200 കോടിയിലേറെ രൂപയുടെ വസ്തു നികുതി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് മധുര മേയറും ഡിഎംകെ വനിതാ നേതാവുമായ ഇന്ദ്രാണി പൊൻവസന്ത് രാജിവച്ചു. മധരു മേഖലയിലെ പ്രമുഖ വനിതാ നേതാവിനെതിരേയുള്ള അഴിമതി ആരോപണം തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ-യെ പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിയിൽനിന്നു ഇവരെ പുറത്താക്കി.കോർപ്പറേഷൻ രേഖകളിൽ വ്യാപക കൃത്രിമത്വം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് പ്രത്യേക സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. കേസിൽ ഇവരുടെ ഭർത്താവ് പൊൻവസന്ത് അറസ്റ്റിലായിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. 2022-24 കാലഘട്ടത്തിലാണു തട്ടിപ്പു നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 150 വാണിജ്യ കെട്ടിടങ്ങളുടെ നികുതി കുറച്ചുകാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഇന്ദ്രാണിക്കും ഭർത്താവിനും കൂട്ടാളികൾക്കുമെതിരേ മറ്റ് ആരോപണങ്ങളും ഉയരുന്നുണ്ട്. ഡിഎംകെയുടെ ജില്ലാ-പ്രാദേശിക നേതാക്കൾക്കും ഇവരുടെ തട്ടിപ്പിൽ പങ്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്.നഗരസഭയ്ക്ക് 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി പൊതുതാത്പര്യം ഹർജി സമർപ്പിച്ച എഐഎഡിഎംകെ കൗൺസിലർ അവകാശപ്പെട്ടു. ഇതുവരെ, കോർപ്പറേഷന്റെ മുൻ അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെ കുറഞ്ഞത് എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ഓഡിറ്റിനിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് അന്നത്തെ മധുര കോർപ്പറേഷൻ കമ്മീഷണർ ദിനേശ് കുമാർ സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു.
Related Posts
കർക്കടക വാവുബലി തർപ്പണം നടത്തി
തിരുവനന്തപുരം: മുട്ടക്കാട് ശ്രീ കുന്നിയോട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കടവിൻമൂല കായൽക്കരയിൽ കർക്കടക വാവുബലി തർപ്പണം നടത്തി. പ്രതികൂല കാലാവസ്ഥയിലും ആയിരത്തിലധികം ഭക്തർ പങ്കെടുത്തു. വിഴിഞ്ഞം…
പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ പത്രം ലിറ്റിൽ റിപ്പോർട്ട്ർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ധീന് പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ പി ടി…
50 സ്ക്രീനുകളുമായി കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്കാക്കനാട്ടെ പുതിയ തിയേറ്ററിൽ ഇന്ത്യയിലെ ആദ്യത്തെ ഹൈ-എൽഇഡി ട്രാൻസ്പരന്റ് സ്ക്രീൻ
കേരളത്തിലെ തിയേറ്റർ ശൃംഖലയിൽ പുതിയ ചരിത്രം കുറിച്ച് മാജിക് ഫ്രെയിംസ്. 50-ാമത്തെ സ്ക്രീൻ കൂടി പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ് മാറി.…
