വൈക്കം താലൂക്ക് ആശുപത്രിയിൽ യുറോളജി വിഭാഗം ഉടൻ ആരംഭിക്കണം: ആർജെഡി

വൈക്കം താലൂക്ക് ആശുപത്രിയിൽ യുറോളജി വിഭാഗം അടിയന്തരമായി ആരംഭിക്കുകയും, ഇതിനായി സ്ഥിരം യുറോളജി വിദഗ്ധനെ ഉടൻ നിയമിക്കുകയും ചെയ്യണമെന്ന് ആർജെഡി വൈക്കം നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
50 വയസ്സ് കഴിഞ്ഞവരിൽ മൂത്രാശയ സംബന്ധമായ രോഗങ്ങളും മറ്റ് യുറോളജി പ്രശ്നങ്ങളും ഗണ്യമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ, സാധാരണക്കാരായ രോഗികൾ പ്രധാനമായും ആശ്രയിക്കുന്നത് താലൂക്ക് ആശുപത്രിയെയാണ്. എന്നാൽ യുറോളജി വിഭാഗത്തിന്റെ അഭാവം മൂലം രോഗികൾക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നതും സാമ്പത്തികമായും മാനസികമായും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നതുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
യുറോളജി വിഭാഗം അടിയന്തരമായി ആരംഭിച്ച് ആവശ്യമായ ചികിത്സാസൗകര്യങ്ങൾ വൈക്കം താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ആർജെഡി വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് ജോസി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ശ്രീ.ഫിറോസ് മാവുങ്കൽ,A A റഷിദ്, കെജി അശോകൻ തലയാഴം, M.M മനീഷ് , സിബി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *