പീരുമേട് : ഏലപ്പാറ പഞ്ചായത്തിൽ കൃഷിവകുപ്പും കുടുംബശ്രീയും ചേർന്ന് ആരംഭിച്ച ‘നിറപൊലിമ’ പദ്ധതിക്ക് പ്രൗഢോജ്ജ്വലമായ തുടക്കം. പഞ്ചായത്തിൽ പൂക്കളുടെ വസന്തമൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. ഉമർ ഫാറൂഖ് നിർവഹിച്ചു.
സി.ഡി.എസ് ചെയർപേഴ്സൺ രഞ്ജിനി ലാൽ അധ്യക്ഷത വഹിച്ചു.
ഓണവിപണി ലക്ഷ്യമിട്ടും പഞ്ചായത്തിനെ കൂടുതൽ മനോഹരമാക്കുന്നതിനുമായി വിഭാവനം ചെയ്ത പദ്ധതിയാണിത്. പഞ്ചായത്തംഗങളായ
എം.എം. കുരുവിള ,
സുരേഷ് മുരുകൻ
സി.ഡി.എസ് അംഗം
എസ്. വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും
കുടുംബശ്രീ പ്രവർത്തകരുടെയും കൂട്ടായ ശ്രമത്തിലൂടെ ഏലപ്പാറയെ പുഷ്പകൃഷിയുടെ പുതിയൊരു കേന്ദ്രമാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
