വാഗമണ്ണിനെ പ്രകാശപൂരിതമാക്കാൻ സബ് സ്റ്റേഷൻ

പീരുമേട്:വാഗമൺ കേന്ദ്രീകരിച്ചു സെക്ഷൻ ഓഫീസ് അനുവദിക്കണമെന്നും കുമളിയിൽ സബ് സ്റ്റേഷനു വേണ്ടിയുള്ള സ്ഥലമെടുപ്പ് ഉടൻ തുടങ്ങണം എന്നും ആവിശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്ക് പീരുമേട് MLA ആവിശ്യപെട്ടു നിവേദനം നൽകി. ആയിരകണക്കിന് റിസോർട്ടുകളും ഹോം സ്റ്റേ കളുമുള്ള വാഗമണിൽ വൈദ്യുതിമുടങ്ങുന്നത് നിത്യാസംഭവമാണ്. ഇത് വിനോദ സഞ്ചാരമേഖലയെ കാര്യമായി ബാധിക്കുന്നത് ഇവിടെയെത്തുന്ന ടുറിസ്റ്റുകൾക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തോട്ടം തൊഴിലാളികളും കർഷകരുമാണ് ഏറെയും ഇവിടെ താമസിക്കുന്നത്, വിദ്യാലയങ്ങൾ, ഫാമുകൾ, ആരാധനാലയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇവിടുണ്ട്, ആയതുകൊണ്ട് ഇവിടുത്തെ നിവാസികളുടെ ചിരകാല സ്വാപ്നമായിരുന്നു വാഗമണിൽ ഒരു സെക്ഷൻ ഓഫീസ് എന്നത്. ഇത് അനുവദിക്കുന്നതിനു വേണ്ടിയുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിറിയക് തോമസ് വൈദ്യുതി മന്ത്രിയോട് ആവിശ്യപെട്ടു. അപേക്ഷ പരിശോധിച്ച് മന്ത്രി എത്രയും വേഗതയിൽ വാഗമണിൽ സെക്ഷൻ ഓഫീസ് തുടങ്ങുന്നതിനും കുമളിയിൽ സബ് സ്റ്റേഷൻ തുടങ്ങുന്നതിനു വേണ്ടി സ്ഥലമെടുപ്പും ഉടൻ നടപടി ദലിത്തുടങ്ങുമെന്നും ഉറപ്പ് നൽകി. കേരളത്തിലെ പ്രസ്തമായ മോട്ടക്കുന്ന്, പൈൻമരത്തോട്ടം, ഗ്ലാസ് പാലം തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടങ്ങുന്നതാണ് വാഗമൺ. ദിവസവും ആയിരകണക്കിന് വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട് എന്നാൽ നിരവധിയായ പോരായ്മകൾ കൊണ്ട് വീർപ്പു മുട്ടുകയാണ് വാഗമൺ, ഇവിടുത്തെ പ്രശ്നങ്ങൾ ഓരോന്നായി പരിഹരികുമെന്നും സുഗമമായ വിനോദ സഞ്ചാരം നടപ്പിലാക്കുമെന്നും സിറിയക് തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *