കെ.പി.എം.എസ് മെറിറ്റ് അവാർഡും, പഠനോപകരണ വിതരണവും കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

വൈക്കം:വടകരസൗത്ത് കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ്റെ നേതൃത്വത്തിൽ വടകര സൗത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച കെ.പി.എം.എസ് മെറിറ്റ് അവാർഡും, പഠനോപകരണ വിതരണവും വൈക്കം എംഎൽഎ കെ.ബിനിമോൻ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് നിഷാദ്ഹബി മെമ്മോറിയൽ ക്യാഷ് അവാർഡ് എംഎൽഎ വിതരണം ചെയ്തു.

കെപിഎംഎസ് സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുത്ത അഡ്വ.എ.സനീഷ്കുമാറിനെ സമ്മേളനത്തിൽ ആദരിച്ചു. കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ടി.മോഹനൻ മെറിറ്റ് അവാർഡ് വിതരണം ചെയ്തു. പഠനോപകരണ വിതരണം വെള്ളൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ വിജയമാ ബാബു നിർവഹിച്ചു.

യൂണിയൻ വൈസ് പ്രസിഡൻ്റ് ടി.സലിൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷൻ മെമ്പർ എം.കെ.രാജേഷ്, വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് വടകര ഡിവിഷൻ മെമ്പർ പി.പി.ഷാജി, കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണകുമാർ, യൂണിയൻ സെക്രട്ടറി മിനിസിബി, ട്രഷറർ സി.യു.രാജൻ, ഭാരവാഹികളായ ആശഫെനിൽ, സജിത, അംബിക ബാബു, ശാലിനിഷാജി, രണദേവ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *