റിഥം വോയിസ് ഓഫ് കേരള ഒരുക്കിയ ഗാനസന്ധ്യ

തിരുവനന്തപുരം : റിഥം വോയിസ് ഓഫ് കേരള സംഗീത കൂട്ടായ്മയുടെ പ്രഥമ പരിപാടി പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ ചലച്ചിത്ര പിന്നണി ഗായകരായ അലോഷ്യസ് പെരേരയും, രാധികാ നായരും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫിലിം പി. ആർ. ഓ. അജയ് തുണ്ടത്തിൽ അധ്യക്ഷത വഹിച്ചു. റിഥം വോയിസ് ഓഫ് കേരള ഭാരവാഹികളായ സമീർ കെ. തങ്ങൾ സ്വാഗതവും, ഷാജത്ത് കൃതജ്ഞതയും പറഞ്ഞു. പ്രേംനസീർ സുഹൃത് സമിതി രക്ഷാധികാരികളായ എം. കെ. സെയ്നുല്ലാബ്ദീൻ,ഡോ. ഷാനവാസ്, വനിതാ വിംഗ് ചെയർപേഴ്സൺ ഷംസ് ആബ്ദീൻ, കൺവീനർ ഡോ. ഗീതാഷാനവാസ്, വർക്കിംഗ് പ്രസിഡന്റ് എം.എച്ച്. സുലൈമാൻ, എക്സിക്യൂട്ടീവ് അംഗം യാസ്മിൻ, പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എസ്. വിനയചന്ദ്രൻ നായർ, ഗായകനും, നടനുമായ മുരളീകൃഷ്ണൻ, ഗായകൻ അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു. പ്രൊഫഷണൽ ഗായകർ നേതൃത്വം നൽകിയ ഗാനമേളയും, സാഹിയ അവതരിപ്പിച്ച നൃത്തവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *