ഇടുക്കിയിൽ പീരുമേട് തട്ടത്തികാനത്തിന് സമീപം കയത്തിലകപ്പെട്ട് അകപ്പെട്ടു വിനോദസഞ്ചാരിയായ ഹരിപ്പാട് സ്വദേശി മഹേഷ്മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം പീരുമേട്ടിൽ എത്തിയ മഹേഷ് റിസോർട്ടിൽ തങ്ങിയ ശേഷം സമീപത്തെ തോട്ടിൽ ഇറങ്ങിയ സമയത്ത് കയത്തിൽ അകപ്പെടുകയായിരുന്നു. അതുവഴി വന്ന് സമീപത്തെ കോളേജ് വിദ്യാർത്ഥികൾ ഇത് കണ്ട് പീരുമേട് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. പീരുമേട് താലൂക്ക് ആശുപത്രിയിൽ മഹേഷിനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
