കോട്ടയം : പിണറായി വിജയൻ സർക്കാരിൻ്റെ കീഴിൽ നാര്‍കോട്ടിക്‌സ് എന്നത് ഡേര്‍ട്ടി ബിസിനസ് അല്ല. ഗ്ലോറിഫൈഡ് ബിസിനസ് ആയി മാറിയിരിക്കുകയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം പി. മയക്കുമരുന്ന് ലഹരി കച്ചവടത്തിന് സിപിഎമ്മും സർക്കാരും സഹായം ചെയ്തു കൊടുക്കുകയാണെന്ന് മഹിളാ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ പരിപാടി ഡി.സി.സി.യിൽ ഉദ്ഘാടനം ചെയ്യവേ അവർ പറഞ്ഞു.മയക്കുമരുന്ന് വില്പനയിൽ 2021 മുതൽ 2024 വരെ 330 ശതമാനം വർദ്ധനവ്. എംഡിഎംഎ ഉപയോഗത്തിൽ 65 ശതമാനം വർദ്ധന. 2024-ൽ മാത്രം കേരളത്തിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം 27,701 കേസുകൾ രജിസ്റ്റർ ചെയ്തു – പഞ്ചാബിലെ 9,025 കേസുകളേക്കാൾ മൂന്നിരട്ടിയിലധികം. എന്നിട്ടും സർക്കാർ അനങ്ങുന്നില്ല.എൻ‌ഡി‌പി‌എസ് കേസുകളിൽ ശിക്ഷാ നിരക്ക് തീർത്തും ദയനീയം. ഈ വർഷം മാർച്ച് 12 ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ച കണക്കു പ്രകാരം 2022 നും 2024 നും ഇടയിൽ കേരളത്തിൽ രണ്ട് കേസുകളിൽ മാത്രം ശിക്ഷ. ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ സംസ്ഥാനത്ത് നടന്ന 63 കൊലപാതകങ്ങളിൽ പകുതിയോളം – 30 എണ്ണം – മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണെന്ന് പോലീസ് പഠനം തന്നെ പറയുന്നു.ലഹരിക്കടിമപ്പെട്ട രണ്ടു ആൺകുട്ടികൾ 2025 പുതുവർഷ ദിനത്തിൽ തൃശൂർ തേക്കിൻക്കാട് മൈതാനത്ത് പട്ടാപ്പകൽ 30കാരനെ കുത്തി കൊലപ്പെടുത്തി. കേരള എക്സ്പ്രസിൽ ഒരു യുവതിയെ ചവിട്ടി തള്ളിയിട്ടതും ഞെട്ടിക്കുന്ന സംഭവമാണ്.സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. ട്രെയിനിലും റോഡിലും ബസിലും സ്ത്രീകൾ അക്രമത്തിനിരയാകുന്നു. ട്രെയിനിൽ സ്ത്രീകൾക്കുള്ള സുരക്ഷ വർധിപ്പിക്കണം.പിണറായി വിജയൻ നേതൃത്വത്തിലുള്ള സർക്കാരിന്റെ (2016 മുതൽ 2025 മാർച്ച് വരെ) കാലയളവിൽ സ്ത്രീകൾക്കെതി രെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്കിൽ വൻ വർദ്ധനയെന്നു തന്നെയാണ് സർക്കാരിൻ്റെ ആഭ്യന്തര വകുപ്പുപോലും വ്യക്തമാക്കുന്നത്. പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ ചിറ്റോട്ടുകുളം അധ്യക്ഷത വഹിച്ചു.മുൻ മന്ത്രിയും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ ശ്രീ. കെ സി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി പ്രസിഡന്റ്‌ ശ്രീ. നാട്ടകം സുരേഷ്, കെപിസിസി ഭാരവാഹികളായ ശ്രീ ജോസഫ് വാഴക്കൻ, ടോമി കല്ലാനി, ഫിൽസൺ മാത്യൂസ്,മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിന്ദു സന്തോഷ്‌ കുമാർ,മഞ്ജു എം ചന്ദ്രൻ, വിജമ്മ ബാബു,, ഗീത ശ്രീകുമാർ, അന്നമ്മ മാണി, ലീലാമ്മ സക്കറിയ, അനുപമ വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു..ബെറ്റി ടോജോ ചിറ്റേട്ടുകളം ജില്ലാ പ്രസിഡണ്ട് മഹിള കോൺഗ്രസ്99469164233/11/25

Leave a Reply

Your email address will not be published. Required fields are marked *