വൈക്കം ; പണത്തിന് വേണ്ടി ആദര്‍ശങ്ങളും തത്വസംഹതികളും പണയപ്പെടുത്തുന്ന മുഖം നഷ്ടപ്പെട്ട പ്രസ്താനമായ് സി. പി. എം മാറിക്കഴിഞ്ഞെന്ന് കെ. പി. സി. സി മെമ്പര്‍ മോഹന്‍. ഡി. ബാബു പറഞ്ഞു. വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ പ്രസിഡന്റ് സോണി സണ്ണി നയിച്ച വികസന സന്ദേശയാത്രയുടെ സമാപന സമ്മേളനം പ്രൈവറ്റ് ബസ്സ്സ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്റ്റന്‍ സോണി സണ്ണി അധ്യഷത വഹിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളായ പി. ടി. സുഭാഷ്, എം. ഡി. അനില്‍കുമാര്‍, അബ്ദുള്‍സലാം റാവുത്തര്‍, ജോര്‍ജ്ജ് പയസ്, റിച്ചി സാം, വി. അനൂപ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, പി. എന്‍. കിഷോര്‍കുമാര്‍, കെ. വി. സുപ്രന്‍, എ. ഷാനവാസ്, പി. ഡി. വിജിമോള്‍, ബിന്ദു ഷാജി, എ. വി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം ; വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തിയ വികസന സന്ദേശ യാത്രയുടെ സമാപന സമ്മേളനം കെ. പി. സി. സി മെമ്പര്‍ മോഹന്‍. ഡി. ബാബു ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തിയ വികസന സന്ദേശ യാത്ര സമാപിച്ചു
