വിഴിഞ്ഞം : കിടാരക്കുഴി ജവഹർ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ ജവഹർ – കൈരളി കവിത അവാർഡ് കവി വിനോദ് വൈശാഖി അബ്ദുള്ള പേരാമ്പ്രയ്ക്ക് സമർപ്പിച്ചു അയ്യായിരത്തിയൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഗ്രന്ഥശാല പ്രസിഡൻ്റ് അഡ്വ.കെ.ജയചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. ഡോ.ഡി. അനിൽകുമാർ ,ഡോ. ഉഷസതീഷ്, എസ്.കെ വിജയകുമാർ, കല്ലിയൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. അബ്ദുള്ള പേരാമ്പ്ര മറുപടി പ്രസംഗം നടത്തി. ഗ്രന്ഥശാല സെക്രട്ടറി സതീഷ് സ്വാഗതവും ലൈബ്രേറിയ രജിത ആർ നന്ദിയും പറഞ്ഞു. ചടങ്ങിനോട് അനുബന്ധിച്ച് കവിയരങ്ങും ഉണ്ടായിരുന്നു.
Related Posts
മീറ്റർ റീഡർ സമരം നേരിടാൻ കെ.എസ്.ഇ.ബി; ശരാശരി ഉപയോഗം കണക്കാക്കി ബിൽ നൽകാൻ നിർദേശം
കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന മീറ്റർ റീഡർമാരുടെ സമരം നേരിടാൻ സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി). ജോലിയിൽ പ്രവേശിക്കാത്തവരുടെ കരാർ അവസാനിപ്പിക്കണമെന്ന് കാണിച്ച് ബോർഡ് ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ സർക്കുലർ…
സി.സി.എഫ് പ്രീമിയർ ലീഗ്: സീ ഹോഴ്സ് സെയിലേഴ്സും ചീറ്റാ ചേസേഴ്സും ഫൈനലിൽ; ആവേശപ്പോരാട്ടം ഇന്ന്
കാക്കനാട്: സിനിമയും കായികാവേശവും കൈകോർത്ത സെലിബ്രിറ്റി ക്രിക്കറ്റ് ഫ്രറ്റേണിറ്റി പ്രീമിയർ ലീഗ് അതിന്റെ കലാശപ്പോരാട്ടത്തിലേക്ക്. ഇൻഫോപാർക്കിന് സമീപമുള്ള രാജഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ആദ്യ സെമി…
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഭാര്യ ലക്ഷ്മി പ്രിയ, മകൾ ഉണ്ണിമായ എന്നിവരോടൊപ്പം പറവൂർ കേസരി കോളേജിലെ ബൂത്തിൽ വോട്ട് ചെയ്ത് ഇറങ്ങിയപ്പോൾ Share this… Whatsapp Facebook…
