തിരുവനന്തപുരം : അധികാരത്തിൽ വന്നിട്ടില്ലാത്ത യുഡിഎഫ് സർക്കാരിന്റെ നടപ്പാക്കാത്ത പ്രഖ്യാപനങ്ങളുടെ പേരിൽ ബിജെപി നടത്തുന്ന പ്രതിഷേധങ്ങൾ തികച്ചും അപഹാസ്യമാണെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി (കെ.ഡി.പി) ജില്ലാ പ്രസിഡന്റ് ശരൺ ജെ നായർ പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും വേണ്ടിയുള്ള വിലകുറഞ്ഞ നാടകങ്ങളാണ് ബിജെപിയുടെ ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവിൽ അധികാരത്തിൽ പോലുമില്ലാത്ത ഒരു മുന്നണിയുടെ പ്രഖ്യാപനങ്ങൾ ചൂണ്ടിക്കാട്ടി സമരം നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.
ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും വിലക്കയറ്റത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ബിജെപി ഇത്തരം പൊള്ളയായ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങുന്നതെന്നും, ഈ കാപട്യം പൊതുസമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി നിലപാട് അപഹാസ്യം; കെ.ഡി.പി ജില്ലാ പ്രസിഡന്റ് ശരൺ ജെ നായർ
