വിഎൻ വാസവൻ ഉപയോ​ഗിച്ച ഇന്നോവ ക്രിസ്റ്റ ഇനി മുഖ്യമന്ത്രിയ്ക്ക്

തിരുവനന്തപുരം: മുൻ സർക്കാരിൽ മന്ത്രി വിഎൻ വാസവൻ ഉപയോ​ഗിച്ച ഇന്നോവ ക്രിസ്റ്റ ഇനി മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോ​ഗിക വാഹനമായി മാറും. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. അതിനാൽ മുൻ സർക്കാരിലെ മന്ത്രിമാർ ഉപയോ​ഗിച്ച ഇന്നോവ ക്രിസ്റ്റകളാണ് നിയുക്ത മന്ത്രിമാർക്കും നൽകുന്നത്. വാസവൻ ഉപയോ​ഗിച്ച 2024 മോഡൽ വെള്ള ക്രിസ്റ്റയാണ് സതീശന്റെ ഔദ്യോ​ഗിക വാഹനമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *