അടിയം താഴപ്പള്ളി ഷട്ടർ അടയ്ക്കണം

തലയോലപ്പറമ്പ്: തുലാം വർഷത്തിലെ കഠിനമായ മഴയയെ തുടർന്ന് തലയോലപ്പറമ്പ് കൃഷിഭവൻ്റെ പരിധിയിൽ വരുന്ന ആയിരത്തി ഇരുനൂറ് ഏക്കർ നെൽകൃഷി വെള്ളപ്പൊക്ക ഭീഷണിയിൽ. പുഞ്ച കൃഷിയുടെ ഭാഗമായി വിതച്ച പാടശേഖരങ്ങളും വിതയ്ക്ക് നിലം ഒരുക്കി വരുന്ന പാടശേഖരങ്ങളും തുലാം വർഷത്തിൻ്റെ കെടുതി അനുഭവിക്കുന്നുണ്ട്. മഴയെ തുടർന്ന് മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്ന തോട് കൂടി പുത്തൻതോട് -കരിയാർ തോട് കര കവിഞ്ഞ് ഒഴുകി പാടശേഖരങ്ങളിൽ വെള്ളം കയറി കൊണ്ടിരിക്കുന്നു . ഇതിന് പരിഹാരമായി അടിയം – താഴപ്പള്ളി ഷട്ടർ ഉടൻ അടയ്ക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു . മഴ കനത്തപ്പോൾ തന്നെ ഷട്ടർ അടയ്ക്കണമെന്ന ആവശ്യം പഞ്ചായത്തിനോടും കൃഷിഭവനോടും പാടശേഖര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു.കരിയർ പുത്തൻ തോട്ടിൽ പായലും പുല്ലും പിടിച്ച് നീരൊഴുക്ക് തടസ്സപ്പെട്ടതിനാൽ വെള്ളം പാടങ്ങളിലെയ്ക്ക് കയറിയത് കൊണ്ട് മോട്ടോർ തറകളിലും വെള്ളം കയറി കിടക്കുന്നതിനാൽ മോട്ടോർ പ്രവർത്തിക്കാനും കഴിയുന്നില്ല . ഇതിനിടയിൽ മഴയും ഇടിമിന്നലും കാരണം ഇലട്രിസിറ്റി കണക്ഷനും ഇടയ്ക്ക് ഇല്ലാതെ വരുന്നത് കർഷകർക്ക് വലിയ ദുരന്തമായി മാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *