പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റു. പീരുമേട് ഐ.എച്ച്.ആർ.ഡി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ കരടിക്കുഴി പുത്തൻവീട്ടിൽ സിബിനാണ് (17) അപകടത്തിൽപെട്ടത്.
വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ സിബിൻ വിദ്യാലയത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുമളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിദ്യാർത്ഥിയുടെ ബൈക്ക് പൂർണ്ണമായും തകർന്നു.
അപകടം നടന്നയുടൻ തന്നെ സിബിനെ സമീപത്തുള്ള പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്
