ഐഎച്ച്കെ ശാസ്ത്ര സെമിനാർ

പറവൂർ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് സ് കേരള (ഐഎച്ച്കെ) എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “ടാർഗറ്റ് അക്യൂട്ട്സ് 2026” ജില്ലാ ശാസ്ത്ര സെമിനാർ  മുഖ്യമന്ത്രി അഡ്വ. വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഐഎച്ച്കെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഹൃസ്വകാല രോഗങ്ങളുടെയും ദീർഘകാല രോഗങ്ങളുടെയും രോഗനിർണയം, രോഗവസ്ഥാ വിശകലനം, ചികിത്സാ സമീപനം, തുടർച്ച പരിപാലനം എന്നിവ ക്ലിനിക്കൽ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നതാണ് സെമിനാർ. ഹോട്ടൽഗ്യാലക്സിയിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിൽ ഹോമിയോപ്പതിയുടെ ഭാവി എന്നത് സംബന്ധിച്ച ദർശനരേഖ സംസ്ഥാന പ്രസിഡൻ്റ് ഡോ. മുഹമ്മദ് അസ്‌ലം അവതരിപ്പിക്കും. പറവൂർ മുൻസിപ്പൽ ചെയർമാൻ രമേഷ് ഡി കുറുപ്പ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഐഎച്ച്കെ മദ്ധ്യ മേഖല വൈസ് പ്രസിഡൻ്റ് ഡോ. സരിൻ സി എം മുഖ്യപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി ഡോ. ഹരി വിശ്വജിത്ത്, ട്രഷറർ ഡോ. മൃദുൽ എ എസ്, ഡോ. ഹരീഷ് കുമാർ എച്ച്, ഡോ. വിമൽ ശർമ്മ, ഡോ. ദിവ്യ ഷേണായി എന്നിവർ സെമിനാറിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഡോ. ഫിലിപ്‌സൺ ഐപ്പ്, ജില്ലാ പ്രസിഡണ്ട് ഡോ. കെ മോഹനൻ കുമാർ, ജില്ലാ സെക്രട്ടറി ഡോ. സൗമ്യ എസ് ആനന്ദ്, ജില്ലാ ട്രഷറർ ഡോ. വിൽസൺ വർഗീസ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ഫൈസൽ ടി എച്ച്, കൺവീനർ ഡോ. ദിവ്യ ഷേണായി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *