ചാരിറ്റബിൾ സൊസൈറ്റി വാർഷികവും കുടുംബ സംഗമവും

തലയോലപ്പറമ്പ് : കുറുന്തറ റെസിഡൻസ് അസ്സോസിയേഷൻ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി ഒന്നാമതു വാർഷികവും കുടുംബ സംഗമവും ഞായറാഴ്ച
നടക്കും രാവിലെ 10 ന് കോതവേലിൽ കെ.വി. ബാബുവിൻ്റെ വസതിയിൽ നടക്കുന്ന കുടുംബ സംഗമം കെ ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് റിട്ടയേർഡ് സുബൈദാർ പി ആർ തങ്കപ്പൻ അധ്യക്ഷതവഹിക്കും. തലയോലപ്പറമ്പ് എസ് ഐ പി. എസ്. സുധീരൻ ലഹരിവിരുദ്ധ സന്ദേശം നൽകും. ജില്ലാപഞ്ചായത്തംഗം വിജയമ്മ ബാബു ,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ, വാർഡുമെമ്പർ നിഷ വി നായർ, സൊസൈറ്റി സെക്രട്ടറി വി.കെ അശോകൻ എന്നിവർ പ്രസംഗിക്കും

Leave a Reply

Your email address will not be published. Required fields are marked *