ന്യൂഡൽഹി: 79,000 കോടിയുടെ ആയുധ ഇടപാടുമായി ഇന്ത്യ. ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങി രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് പ്രതിരോധ മന്ത്രാലയം. ഇതിനായി മന്ത്രാലയം അനുതി നൽകി. ടാങ്ക് വേധ നാഗ് മിസൈലുകൾ ഉൾപ്പെടെയുള്ളവയും ആയുധങ്ങളും മറ്റു സൈനിക സംവിധാനങ്ങളുമാണ് ഇന്ത്യ വാങ്ങുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) വിവിധ ശിപാർശകൾക്ക് അനുമതി നൽകിയത്. നാഗ് മിസൈൽ സംവിധാനം, ഗ്രൗണ്ട് – ബേസ്ഡ് മൊബൈൽ ഇലിന്റ് സിസ്റ്റം, ഹൈ മൊബിലിറ്റി വാഹനങ്ങൾ എന്നിവ വാങ്ങാൻ നടപടി വേഗത്തിലാക്കി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ പ്രതിരോധ സംവിധാനപ്പട്ടികയിൽ ഉൾപ്പെടുന്നു.ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഡിഎസി അനുമതി നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഓഗസ്റ്റ് അഞ്ചിന് 67,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു. അയൽരാജ്യങ്ങളിൽനിന്നുള്ള ഭീഷണികളെ തരണം ചെയ്യാനാണ് അത്യാധുനിക ആയുധങ്ങൾ സേനയുടെ ഭാഗമാക്കുന്നത്.
Related Posts
യുദ്ധമേഘങ്ങൾ കനക്കുമ്പോൾ പ്രവാസികളുടെ സുരക്ഷ ദേശീയ ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് നൽകി കെ.സി. വേണുഗോപാൽ
ഇറാൻ–ഇസ്രായേൽ–അമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ…
സൈബർ തട്ടിപ്പിൽ നിന്ന് ഹോട്ടലുടമ രക്ഷപ്പെട്ടു
പീരുമേട്:ഹോട്ടൽ ഉടമയുടെ അക്കൗണ്ടിലേക്ക് 11200 രൂപ അയക്കുകയും ചിക്കൻ ബിരിയാണിയുടെ ബാലൻസ് പൈസ തിരിച്ച് അയക്കണം എന്ന വ്യാജേന തട്ടിപ്പ്.വണ്ടിപ്പെരിയാറിൽ ആണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് വണ്ടിപ്പെരിയാർ…
ആറ് മീറ്റർ താഴ്ചയിൽവെള്ളത്തിനടിയിലുയർത്തിയ ത്രിവർണ്ണ പതാകയുമായി പി.എൻ. റമീസ് റിക്കാർഡ് നേട്ടത്തിൽ
കൊച്ചി:വെള്ളത്തിനടിയിൽ ത്രിവർണ്ണ പതാകയുയർത്തി പി.എൻ. റമീസ് യു.ആർ എഫ് നാഷനൽ റിക്കാർഡ് നേടി.തിരുവാണിയൂരിലെ ശാസ്ത-മുഗൾ തടാകത്തിലെ ശാന്തമായ ജലം സ്വാതന്ത്ര്യദിനത്തിൽ ഒരു വ്യത്യസ്ത പ്രകടനത്തിന് വേദിയായി. അക്വാലിയോ…
