ന്യൂഡൽഹി: 79,000 കോടിയുടെ ആയുധ ഇടപാടുമായി ഇന്ത്യ. ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങി രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് പ്രതിരോധ മന്ത്രാലയം. ഇതിനായി മന്ത്രാലയം അനുതി നൽകി. ടാങ്ക് വേധ നാഗ് മിസൈലുകൾ ഉൾപ്പെടെയുള്ളവയും ആയുധങ്ങളും മറ്റു സൈനിക സംവിധാനങ്ങളുമാണ് ഇന്ത്യ വാങ്ങുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) വിവിധ ശിപാർശകൾക്ക് അനുമതി നൽകിയത്. നാഗ് മിസൈൽ സംവിധാനം, ഗ്രൗണ്ട് – ബേസ്ഡ് മൊബൈൽ ഇലിന്റ് സിസ്റ്റം, ഹൈ മൊബിലിറ്റി വാഹനങ്ങൾ എന്നിവ വാങ്ങാൻ നടപടി വേഗത്തിലാക്കി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ പ്രതിരോധ സംവിധാനപ്പട്ടികയിൽ ഉൾപ്പെടുന്നു.ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഡിഎസി അനുമതി നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഓഗസ്റ്റ് അഞ്ചിന് 67,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു. അയൽരാജ്യങ്ങളിൽനിന്നുള്ള ഭീഷണികളെ തരണം ചെയ്യാനാണ് അത്യാധുനിക ആയുധങ്ങൾ സേനയുടെ ഭാഗമാക്കുന്നത്.
Related Posts
ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല; കേസ് ചൊവ്വാഴ്ച പരിഗണിക്കും
കൊച്ചി: വീട്ടില് നിന്ന് വന്തോതില് വിദേശമദ്യവും ഇന്ത്യന് നിര്മ്മിത മദ്യവും പിടികൂടിയ കേസില് റിപ്പോര്ട്ടര് ടിവി എം.ഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും തിരിച്ചടി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.…
ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ ചേരുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ ചേരാനുള്ള വാഗ്ദാനത്തിൽ വീഴരുതെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യയിലേക്ക് പോയ ഇന്ത്യക്കാരിൽ പലർക്കും യുക്രെയിൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിൻറെ ഭാഗമാകേണ്ടിവരുന്നു എന്ന മാധ്യമ റിപ്പോർട്ടുകളുടെ…
T V റേറ്റിങ് അട്ടിമറിയിൽ അന്വേഷണം തുടങ്ങി
ബാർക് റേറ്റിങ് തട്ടിപ്പിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പരാതിയിൽ പ്രാഥമിക അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഡിജിപി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിന്റെ…
