കോവളം :വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന കലാമേളയും സഹയാത്ര വയോജന ദിനവും സംഘടിപ്പിച്ചു.വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശാലിനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ആഗ്നസ് റാണി,വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വർഗീസ്,വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ നളിനാക്ഷൻ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിനുലാൽ എസ് എസ് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ഞിലാസ് കുട്ടപ്പൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വയോജന കലാമേളയും സഹയാത്ര വയോജന ദിനവും
