ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് വ്യാപാരികളുടെ പ്രതിഷേധ മാർച്ചും ധർണയും നടത്തി

ആലുവ : ആലുവ മർച്ചന്റ് അസോസിയേഷൻആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് വ്യാപാരികളുടെ പ്രതിഷേധ മാർച്ചും ധർണയും നടത്തി. യുപിഐ ഇടപാടുകൾക്ക് 0.4% MDR ചുമത്താനുള്ള നടപടി വ്യാപാരികളെ, പ്രത്യേകിച്ച് ചെറുകിട വ്യാപാര മേഖലയെ, ദോഷകരമായി ബാധിക്കുമെന്നതിനാലാണ് സമരരംഗത്തേക്ക് ഇറങ്ങുന്നത്.

അസോസിയേഷൻ പ്രസിഡന്റ്‌ നസീർ ബാബു നേതൃത്വം കൊടുത്ത മാർച് അഡ്വ ജെബി മേത്തർ എം പി ധർണ ഉൽഘാടനം ചെയ്തു. അഡ്വ റിയാസ്, ജോണി മൂത്തേടൻ, പദ്മനാഭൻ നായർ, ലത്തീഫ് പൂഴിത്തറ, മൂസക്കുട്ടി, റഫീഖ് റോയൽ,ജോൺസൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *