മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും ഉടൻ പ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ്. നിയമവിദഗ്ധരുമായി ആലോചിച്ച് ഇതിനായുള്ള പ്രമേയം തയ്യാറാക്കുകയാണെന്നും, സംയുക്ത പ്രതിപക്ഷത്തിന്റെ പേരിൽ ഉടൻ തന്നെ ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നൽകുമെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ പത്തു മാസത്തിനിടെ, എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ തന്നെ കുറഞ്ഞത് 14 തവണയെങ്കിലും ഔദ്യോഗികമായി ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരാണ് ഗ്യാനേഷ് കുമാറിന്റെ പല തീരുമാനങ്ങളിലും വിയോജിപ്പും സംശയങ്ങളും പ്രകടിപ്പിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *