ഖുർആൻ ക്ലാസും പുസ്തക പ്രകാശനവും

തിരു. തിരുവനന്തപുരം ഖുർആൻ ഫൗണ്ടേഷൻ നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ ഡോ. നിസാറുദ്ദീൻ കരമന യുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ഖുർആൻ പഠന ക്ലാസ് മുൻ പാളയം ഇമാമും പ്രഗൽഭ വാഗ്മിയുമായ ജമാലുദ്ദീൻ മങ്കട ഉദ്ഘാടനം ചെയ്തു. പ്രൊഫ. (Dr ) ഷാനവാസ് SA രചിച്ച തൗഹീദ് ബിദ്അ ശിർക്ക് മുഷ്‌രിക് എന്ന പുസ്തകം ജമാലുദ്ദീൻ മങ്കട ഡോ.നിസാറുദ്ദീന് നൽകി പ്രകാശനം ചെയ്തു.പ്രൊഫ. ജമാൽ മുഹമ്മദ് പുസ്തക പരിചയം നടത്തി.എം. എം സലാഹുദീൻ സ്വാഗതവും പനച്ചമൂട് ഷാജഹാൻ നന്ദിയും പറഞ്ഞു. പ്രാർത്ഥന സംഗമവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *