ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാൻ സർക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നിരിക്കുന്ന തുക മുഴുവൻ ചിലവാക്കണം. ഈ പണം മാർക്കറ്റിൽ ഉണ്ടാകും. കൂടുതൽ നികുതി ഉണ്ടാകും. അങ്ങനെ മണി സർകുലേഷൻ ഉണ്ടാകും. അതാണ് വേണ്ടത്.ഓണക്കാലമാണ് പ്രകൃതിയുടെ മനോഹാരിത മുഴുവൻ ജീവിതത്തിലും ഉണ്ടാകണം. അതാണ് എല്ലാവരുടെയും ആഗ്രഹം. ഓണാനുഭവങ്ങൾ വരുന്ന കാലത്തും തുടരണം. ലോകത്തിന് മുന്നിൽ അത് അവതരിപ്പിക്കാൻ കഴിയണം. ലോകത്തിന്റെ മുന്നിൽ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. സമഗ്രമായ ടൂറിസം പദ്ധതിയാണ് കേരളത്തിന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. കാലം, വേഷം രൂപം ഭാവങ്ങൾക്ക് അതീതം. മഹാബലി എന്നൊരു പേര് ഓർക്കണം. അദ്ദേഹം ഭരിച്ചിരുന്ന സമയത്ത് സമത്വം ഉണ്ടായിരുന്നു. അന്ന് കേരളം എന്തായിരുന്നു എന്നത് മാറി മാറി വരുന്ന മുഖ്യമന്ത്രിമാർക്ക് ഉദാഹരണം .ഒരു നല്ല ഭരണാധികാരി കാലങ്ങൾക്ക് അതീതമായി ആഘോഷിക്കപ്പെടും.
അതിന് ഉദാഹരണം ആണ് മഹാബലി. കേരളം ടൂറിസത്തിന്റെ കാര്യത്തിൽ മുന്നിൽ. ടൂറിസം എവിടെ ഉണ്ടോ അവിടെ ലഹരി ഉണ്ടാകും. അവിടെ ആണ് സർക്കാർ കൊണ്ട് വന്ന തൂഫാൻ പദ്ധതിയുടെ പ്രാധാന്യം. യുവതലമുറയെ ലഹരിയിൽ നിന്ന് കരകയറ്റാൻ തൂഫാന് കഴിയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ഓണം വാരാഘോഷത്തിന് തുടക്കമായി; എല്ലാവരും സന്തോഷമായിരിക്കാൻ സർക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രിവി ഡി സതീശൻ.
