കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നടന്നു.
ചടങ്ങിൽ NCP സംസ്ഥാന വൈസ് പ്രസിഡന്റ് അടൂർ ജയൻ ഓണക്കിറ്റ് വിതരണം നിർവഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി അർഹരായ കുടുംബങ്ങൾക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.
എറണാകുളം ജില്ലാ പ്രസിഡൻ്റ് കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ ഭാരവാഹികളായ ഹരി ദേവദാസ് , വി.കെ. തുളസീധരൻ , പ്രദീപ് വടക്കേടത്ത് എന്നിവർ സംസാരിച്ചു. പാർട്ടി പ്രവർത്തകരും , പൊതു പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
