ഓൺലൈൻ ആപ്പിൽ നോവൽ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്. അറുപതിനായിരം രൂപ വരെ നിക്ഷേപിച്ച് ആപ്പിൽ ലഭിക്കുന്ന ഇംഗ്ലീഷ് നോവൽ വായിച്ചാൽ പണം തിരികെ കിട്ടുമെന്ന ഓഫറിൽ ആയിരത്തോളം പേരാണ് വീണത്. വീട്ടമ്മമാരെ ലക്ഷ്യമിട്ട് മണി ചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ് നടത്തിയത്. ഓൺലൈൻ തട്ടിപ്പിന്റെ പുതിയ അവസ്ഥാന്തരമായ ഈ ആപ്പ് വഴിയുള്ള വാഗ്ദാനത്തിൽ വീണ് പന്ത്രണ്ട് ലക്ഷം രൂപ വരെ നഷ്ടമായവരുണ്ട്. ജോലിയില്ലാതെ ബുദ്ധിമുട്ടിലായിരുന്ന മടത്തറ സ്വദേശി ‘എൻടിഎൽ’ എന്ന ആപ്പിൽ ചേർന്നതോടെയാണ് തട്ടിപ്പിന്റെ ലിങ്ക് തുറക്കുന്നത്. ആപ്പിൽ വരുന്ന ഇംഗ്ലീഷ് നോവലുകൾ സ്ക്രോൾ ചെയ്തുപോയാൽ പണം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തിൽ കുറച്ചുതുക കിട്ടിയതോടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കൂടുതൽ ഓഫറുകൾ വന്നു. പണം കിട്ടിയവർ മറ്റുള്ളവരെയും ആപ്പിൽ ചേർത്തു. എന്നാൽ പിന്നീട് പണം വരാതാവുകയും നോവലോ ടാസ്കോ ഇല്ലാതെ ആപ്പ് പൂട്ടിപ്പോവുകയുമായിരുന്നു. ഇതിനെതിരെ പരാതിപ്പെട്ടാൽ ഭീഷണിയും ഉയർന്നിരുന്നു.തിരുവനന്തപുരം ജില്ലയുടെ വടക്കൻ മേഖലയിൽ മാത്രം നൂറുകണക്കിന് പേരാണ് ഈ തട്ടിപ്
Related Posts
വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം
മാനന്തവാടി: വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം.സംഭവത്തിൽ അയൽവാസിയായ 55കാരൻ രാജു ജോസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ സ്റ്റുഡൻറ് പോലീസ് യൂണിഫോം പ്രതി…
റീൽസിനു വേണ്ടി ചാവക്കാട് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച അഞ്ചുപെർ അറസ്റ്റിൽ
ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച അഞ്ചു പേരെ അറസ്റ്റ് ചെയ്തു. റീൽസ് എടുക്കാൻ വേണ്ടിയാണ് ഇത് ചെയ്തത് . ഗുണ്ട്…
കൊടകരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിയിൽ ഇടിച്ച് അപകടം
കൊടകരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിയിൽ ഇടിച്ച് അപകടം.കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ആണ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൊടകര മേല്‍പ്പാലത്തിന് സമീപത്ത്…
