കാട്ടാൽ പുസ്തക മേള 22 മുതൽ 31 വരെ; റാപ്പ് സംഗീതജ്ഞൻ വേടന് കാട്ടാൽ പുരസ്കാരം

കാട്ടാക്കട: കാട്ടാൽ പുസ്തക മേളയും സാംസ്കാരികോത്സവവും ഈ മാസം 22 മുതൽ 31 വരെ വിവിധ പരിപാടികളോടെ നടക്കും. കാട്ടാൽ പുരസ്കാര സമർപ്പണം, വിജ്ഞാന മേള, പുസ്തക പ്രകാശനങ്ങൾ, പ്രഭാഷണങ്ങൾ, സെമിനാറുകൾ, കവിയരങ്ങ്, കലാ-സാഹിത്യ മത്സരങ്ങൾ, കലാപരിപാടികൾ, നാടകോത്സവം, തെരുവ് നാടക മത്സരം, പുസ്തക ശിഖാ യാത്രകൾ എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും.ഇതോടൊപ്പം വിപണന മേള, ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, ഗോസ്റ്റ് ഹൗസ്, മത്സ്യ കന്യക പ്രദർശനം, “കാട്ടാൽ സമ്മാന വിസ്മയം” തുടങ്ങിയ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.ഈ വർഷത്തെ കാട്ടാൽ പുരസ്കാരം റാപ്പ് സംഗീതജ്ഞനായ Vedan ന് സമ്മാനിക്കും. കൂടാതെ, ഇത്തവണ മുതൽ മികച്ച ദൃശ്യ, പത്രമാധ്യമ, ഓൺലൈൻ മാധ്യമ പ്രവർത്തകർക്കുള്ള പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.മേളയുടെ സംഘാടകരായ Kattakkada Murukan, Sureshkumar, Vijayakumar, Ramachandran, V. J. Sunitha തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *