തിരുവനന്തപുരം : ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് ഓൺലൈൻ ഓട്ടോ ചങ്ക്സ് തിരുവനന്തപുരം വൈ എം എ ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍ ആദരവ്. ചങ്ക്സോണം എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് മന്ത്രി സി പി ജോൺ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ദിലീപ്കുമാർ സനിത്തിനെ പൊന്നാടയണിയിച്ച് ആദരിച്ചു. കല്ലിംഗൽ ബജാജ് ചെയര്മാന് & മാനേജ്ംഗ് ഡയറക്ടര്‍ കല്ലിങ്കല്‍ ഷഫീഖ് മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ ‘ഗായകന് പട്ടം സനിത്ത് ‘കേരളം കേരളം കേളികൊട്ടുണരുക കേരളം’ എന്ന ഗാനംആലപിച്ചത് സദസ്സ് വൻ ഘോരഘോഷത്തോടെ വരവേറ്റു. .ചടങ്ങ് പരിപാടിയുടെ ഭാഗമായി അത്തച്ചിട്ടി തുക കൈമാറല്‍, ഓണകിറ്റ് വിതരണം, വിവിധ കലാകായിക പരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യയും എന്നിവയും ഉണ്ടായിരുന്നു.
‘ചങ്ക്സ് ഓണത്തിന് ‘ ഗായകന് പട്ടം സനിത്തിന് ചങ്കില്‍ത്തട്ടി ആദരവ്
