വൈക്കം: ദക്ഷിണാമൂർത്തി സംഗീതോത്സവം മാർച്ച് 7, 8 തീയതികളിൽ വൈക്കം മഹാദേവക്ഷേത്ര ത്തിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മാർച്ച് 7 ന് രാവിലെ 7ന് വൈക്കം മേൽശാന്തി തരണി ഡി നാരായണൻ നമ്പൂതിരി കലാമണ്ഡപത്തിൽ ദീപ തെളിയിക്കും. 7.15 മുതൽ വൈകിട്ട് 5.30 വരെ ഓൺലൈൻ വഴി ലഭിച്ച അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കുന്ന പ്രതിഭകൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന .വൈകുന്നേരം 6.30 ന്‍ഡോ. ഉഷാ രാജഗോപാലനും മീര ശിവരാമകൃഷ്ണൻ ചെന്നൈയും അവതരിപ്പിക്കുന്ന വയലിൻ ഡ്യൂയറ്റിന് വൈക്കം ആർ. ഗോപാലകൃഷ്ണൻ മൃദംഗവും കോട്ടയം ആർ രോഹിത് പ്രസാദ് ഘടവും ഒരുക്കും. 8ന് രാവിലെ 7 ന് സംഗീതാർച്ചന, 8 ന് ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം9.30 മുതൽ വൈകിട്ട് 5.30 വരെ സംഗീതാർച്ചന 6.30 ന് സംഗീത സദസ്സ്ചെന്നൈ ഭരത് കുമാർ സംഗീത സദസ്സിന് ,വയലി ഇടപ്പള്ളി അജിത് കുമാർ വയലിനും ചെന്നൈ പാളയംകോട്ടൈ ബി.ഗുരു രാഘവേന്ദ്ര മൃദംഗവും വൈക്കം ആർ ഗോപാലകൃഷ്ണൻ ഘടവും ഒരുക്കുംസംഗീതോൽസവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ മാർച് 8 ന് പുഷ്പാലങ്കാരം, ദ്രവ്യ കലശം, പ്രാതൽ, ലക്ഷദ്ദീപം എന്നിവയും ഉണ്ടായിരിക്കും സംഗീതാർച്ചനയിൽ പങ്കെടുക്കുന്നതിന് dakshinamoorthysangeetholsavasamithy.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ 8606655132 എന്ന നമ്പറിൽ ലഭ്യമാണ്.
Related Posts
കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിത കാലത്തേക്ക് അടച്ചു
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടായിരിക്കുകയില്ല. ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥികൾ മാറണമെന്ന് നിർദ്ദേശം നൽകുകയും…
ചാലക്കുടിയിൽ എൻ ഡി എ സ്ഥാനാർഥിയായി അഡ്വ.ചാര്‍ളി പോൾ
ദേശീയ ജനാധിപത്യ സഖ്യത്തിലെ (എന്‍.ഡി.എ) ചാലക്കുടി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയായി ട്വന്റി20 പാർട്ടിയിലെ അഡ്വ.ചാര്‍ളി പോളിനെ പ്രഖ്യാപിച്ചു. ഹൈക്കോടതി അഭിഭാഷകനും ട്വന്റി20 പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോര്‍ഡ്…
കാറിനുള്ളിൽ കയറിയത് കൈകൂപ്പി പ്രാർഥിച്ച്; പിന്നെ പുറത്തിറങ്ങിയില്ല, ഒന്നര ദിവസത്തിന് ശേഷം മൃതദേഹം; ആലുവയിലെ അനിലയുടെ മരണത്തിൽ ദുരൂഹത
കൊച്ചി: ആലുവയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിക്കുന്നതിന് തൊട്ടുമുൻപ് അനില തോമസ് ഒറ്റയ്ക്ക് കാറിനരികിലേക്ക് നടന്നെത്തുന്നതും കൈകൂപ്പി…
