. നീറ്റ് പിജി ഫലം പ്രഖ്യാപിച്ചു .ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ ആയ natboard.edu.in,nbe.edu.in എന്നിവയിൽ ഫലം പരിശോധിക്കാവുന്നതാണ്. 2025 ഓഗസ്റ്റ് മൂന്നിന് 1052 പരീക്ഷ കേന്ദ്രങ്ങളിൽ ആയിട്ടാണ് പ്രവേശന പരീക്ഷ നടന്നത് .ഈ വർഷം 2.42 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതി. അഖിലേന്ത്യ 50 ശതമാനം ക്വാട്ട മെറിറ്റ് ലിസ്റ്റ് പ്രത്യേകം പ്രസിദ്ധീകരിക്കും. അതേസമയം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രാദേശിക നയങ്ങൾ അനുസരിച്ച് സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള മെറിറ്റ് ലിസ്റ്റുകൾ പുറത്തിറക്കും. വ്യക്തിഗത സ്കോർകാർഡുകൾ 2025 ഓഗസ്റ്റ് 29 മുതൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും. ഇത് ആറുമാസത്തേക്ക് ലഭ്യമായിരിക്കും .ഉദ്യോഗാർത്ഥിത്വം താൽക്കാലികം ആണെന്നും കൗൺസിലിങ്ങിന്റെയും പ്രവേശനത്തിന്റെയും സമയത്ത് യഥാർത്ഥ രേഖകൾ പരിശോധിക്കുന്നതിന് വിധേയമായിരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും പൊരുത്തക്കേടുകൾ ക്രമക്കേടുകളും കണ്ടെത്തിയ ഉദ്യോഗാർത്ഥിത്വം റദ്ദാക്കിയേക്കാം.
Related Posts
ഡോ.കെ.ഷഡാനനൻ നായരെ ആദരിച്ചു
അമേരിക്കൻ വെറ്റ്ലാൻ്റ് സൊസൈറ്റിയുടെ അന്താരാഷ്ട്ര അവാർഡിന് അർഹനായ ഡോ. കെ.ഷഡാനനൻ നായരെ വൈക്കം നഗരസഭ 3-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സെൻ്റർ ഫോർ എർത്ത്…
ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കണം: പ്രവാസി വെൽഫെയര് ടേബിൾ ടോക്ക്.
ദോഹ: ഇന്ത്യയിലെ പൗരന്മാർക്ക് ഭരണഘടന അനുവദിച്ചുനൽകിയ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ അതിനെതിരെ ഒന്നിച്ചുള്ള പോരാട്ടം ഉണ്ടാവണമെന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. ഖത്തറിലെ വിവിധ സംഘടനാ…
കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ പാലമൃതം പദ്ധതിക്ക് തുടക്കമായി
കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ വിദ്യാർത്ഥികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനായി പാലമൃതം പദ്ധതി ആരംഭിച്ചു. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 11.20ന് വിദ്യാർത്ഥികൾക്ക് പാൽ വിതരണം ചെയ്യുന്ന…
