ഗുരുവായൂർ: ഇന്ന് ഗുരുവായൂരിൽ കല്യാണമേളം.ഇന്ന് പുലർച്ചെ നാലുമണി മുതൽ വിവാഹങ്ങൾ ആരംഭിക്കും.ഇതിനകം 437 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർണം. അവസാനവട്ട ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പൊലീസ്, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും ശനിയാഴ്ച യോഗം ചേർന്നിരുന്നു. ക്ഷേത്രപരിസരത്തും കിഴക്കേ നടയിലും വിവാഹ മണ്ഡപത്തിലും സന്ദർശനം നടത്തി. വിവാഹസംഘങ്ങൾക്ക് കിഴക്കേ നടവഴിയും തെക്കേ നടയിലെ വനമാല ഹോട്ടലിന് സമീപത്തെ ദേവസ്വം ഗേറ്റ് വഴിയും മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിലെത്തി ടോക്കൺ വാങ്ങി കസേരയിൽ വിശ്രമിക്കാം.റോഡിലും വിവിധ പോയിൻ്റുകളിലും രാവിലെ മൂന്നരയോടെ പൊലീസിനെ വിന്യസിക്കും. ഇന്നർറിങ്, ഔട്ടർ റിങ് റോഡുകളിൽ ഉൾപ്പെടെ വാഹന പാർക്കിങ് അനുവദിക്കില്ല.
ഗുരുവായൂരിൽ ഇന്ന് കല്യാണമേളം
