വാഷിംഗ്ടൺ ഡിസി: ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിൽ വീണ്ടും ഭീഷണിയിലായി ഇന്ത്യൻ കന്പനികൾ. മരുന്നുകൾക്ക് നൂറു ശതമാനം വരെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്. പ്രഖ്യാപനം ഇന്ത്യൻ ഫാർമ കയറ്റുമതിക്കു വൻ തിരിച്ചടിയാകും. “കമ്പനികൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്ലാന്റുകൾ നിർമിക്കുന്നില്ലെങ്കിൽ, ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് നൂറു ശതമാനം ഇറക്കുമതി നികുതി ചുമത്തും. നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങണം, ഒരു ഇളവുകളുമില്ല.’ ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ഒക്ടോബർ ഒന്നു മുതൽ തീരുവ നടപ്പാക്കും. അടുക്കള കാബിനറ്റുകൾക്കും ബാത്ത്റൂം വാനിറ്റികൾക്കും 50 ശതമാനം നികുതിയും അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30 ശതമാനവും, ഹെവി ട്രക്കുകൾക്ക് 25 ശതമാനവും നികുതി ചുമത്താനാണു തീരുമാനം. അമേരിക്കൻ കന്പനികളുടെ നിലനിൽപ്പാണ് പ്രധാനം. വിദേശ നിർമാതാക്കൾ തങ്ങളുടെ കന്പനികളെ ദുർബലമാക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഹെവി ട്രക്കുകളും അനുബന്ധ ഭാഗങ്ങളും ഫർണിച്ചറുകളും കാബിനറ്റുകളും രാജ്യത്തേക്ക് വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നു. ഇത് യുഎസ് നിർമാതാക്കളെ തകർക്കുന്നു. ദേശീയ സുരക്ഷയ്ക്കു തീരുവ ആവശ്യമാണ്’ ട്രംപ് പറഞ്ഞു. ഇറക്കുമതി തീരുവകൾ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനു സഹായിക്കുമെന്ന് ട്രംപ് വിശ്വസിക്കുന്നു. അതേസമയം, ഈ തന്ത്രം പണപ്പെരുപ്പം വഷളാക്കുമെന്നും വളർച്ചയെ തടസപ്പെടുത്തുമെന്നും വിമർശകരുടെ മുന്നറിയിപ്പുണ്ട്. എന്നാൽ, വിമർശനങ്ങൾ ട്രംപ് തള്ളിക്കളഞ്ഞു.
Related Posts
വോട്ടർ പട്ടിക വീണ്ടും പരിഷ്കരിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ
കോഴിക്കോട്: വോട്ടർ പട്ടികയിലെ ക്രമക്കേട് പരാതികൾക്ക് പിന്നാലെ വോട്ടർ പട്ടിക വീണ്ടും പരിഷ്കരിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ.ഈ മാസം രണ്ടിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക കരട് പട്ടികയായി നാളെ…
കേന്ദ്ര സർക്കാരിന്റെ വോട്ടുകൊള്ള അവസാനിപ്പിക്കുക:സിബിൻ തേവലക്കര
എറണാകുളം: കേന്ദ്ര സർക്കാരിന്റെ വോട്ടു കൊള്ള അവസാനിപ്പിക്കണമെന്ന് സിബിൻ തേവലക്കര .തൃതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട മുന്നൊരുക്കങ്ങളേക്കുറിച്ച് RJ Y D അവലോകന യോഗത്തിൽ അധ്യക്ഷത…
കോട്ടയം നഗരത്തില് വന് കഞ്ചാവ് വേട്ട
കോട്ടയം: നഗരത്തില് ഒന്നേകാല് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്. പുല്ലരിക്കുന്ന് സ്വദേശി അമല്വിനയചന്ദ്രന് (25) നെയാണ് എക്സൈസ് പിടികൂടിയത്. ക്രിസ്തുമസ് ന്യൂ ഇയര് സ്പെഷല് ഡ്രൈവിനോടനുബന്ധിച്ച്…
